Monday, 20th March 2023

വെണ്ട, വഴുതന, മുളക്, വെള്ളരിവര്‍ക്ഷങ്ങളായ മത്തന്‍, കുമ്പളം, പടവലം, പാവല്‍, കോവല്‍ എന്നിവയാണ് മഴക്കാലത്ത്കൃഷി ചെയ്യുന്ന പ്രധാന പച്ചക്കറി വിളകള്‍. കൃത്യമായ കള നിയന്ത്രണം, മണ്ണ് കൂട്ടല്‍, ചാലുകളുടെ വീതി, ആഴം കൂട്ടി ജലനിര്‍ഗ്ഗമന സാധ്യതകളും വിപുലീകരിക്കുക തുടങ്ങിയവാണ് പച്ചക്കറി വിളകളില്‍ മഴക്കാലത്ത് നടത്തുന്ന പരിപാലന മുറകള്‍. പച്ചക്കറികളിലെ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടത്തെ ചെറുക്കാനായി പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയുക. കോപ്പര്‍ ഹൈഡ്രോക്‌സൈഡ് 2 ഗ്രാം / ലിറ്റര്‍ അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം / ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടിത ജൈവവളം ഇട്ടുകൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *