Tuesday, 27th February 2024
 
സി.വി.ഷിബു.
തൃശൂർ : തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 
വൈഗ – 2020 ന്‍റെ ഭാഗമായി  "ചെറുധാന്യങ്ങള്‍ പോഷണത്തിനും വരുമാനത്തിനും" എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.  .  കേരളത്തിന്‍റെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ചെറുധാന്യങ്ങള്‍ ഗ്രാമ – നഗരമേഖലകളിലെ "ന്യൂട്രീഷണല്‍ സെക്യൂരിറ്റി" ഉറപ്പുവരുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് ഡോ. ബി. ദയാകര്‍റാവു ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.  2023 ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമാണെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനപ്പെട്ട 8 ചെറുധാന്യങ്ങളുടെ ഗണത്തിലേയ്ക്ക് ചീര, ചെക്ക്വീറ്റ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഹൈദരാബാദിലെ ഭാരതീയ ചെറുധാന്യ വിളഗവേഷണകേന്ദ്രത്തില്‍ ചെറുധാന്യങ്ങളുടെ ബിസിനസ് പ്രോത്സാഹി പ്പിക്കുന്നതിനുള്ള 'സ്റ്റാര്‍ട്ട്അപ്പ്' കള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അദ്ദേഹം അറിയിച്ചു.  കാര്‍ഷികവിളകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ വിജ്ഞാനവ്യാപനത്തിന്‍റെ പങ്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് പ്രോജക്ട് ഡയറക്ടര്‍, 
ഡോ. എസ്. കെ.സിംഗ് സംസാരിച്ചു.  കാര്‍ഷിക വിളകളുടെ, പ്രത്യേകിച്ചും ചെറുധാന്യങ്ങളുടെ വിളവ്യാപിപ്പിക്കുന്നതിന് ടെക്നോളജി ട്രാന്‍സ്ഫര്‍ അനിവാര്യമാണ്.  കര്‍ഷകന് കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള വിത്ത്,  ഉത്പാദനോപാദികള്‍, സാങ്കേതികവിദ്യകള്‍, വിപണി എന്നിവ ലഭ്യമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല ചെറുധാന്യ വിഭാഗം മേധാവി ഡോ. രവികേശവന്‍ ആര്‍, ചെറുധാന്യ ഉത്പന്നങ്ങളുടെ വാണിജ്യസാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.  ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തമിഴ്നാട് കാര്‍ഷികസര്‍വ്വകലാശാല നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിവരണം നല്‍കി.
ദാര്‍വാഡ് കാര്‍ഷികസര്‍വ്വകലാശാലയിലെ സീനിയര്‍ പ്രൊഫസറും മില്ലറ്റ് ബ്രീഡറുമായ ഡോ.ശാന്തകുമാര്‍ ചെറുധാന്യങ്ങളിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.  പ്രധാന ചെറുധാന്യവിളകളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയ അദ്ദേഹം ഇന്ത്യയിലെ നിലവിലുള്ള ചെറുധാന്യ വിളകളുടെ കൃഷിയെക്കുറിച്ച് രൂപരേഖ അവതരിപ്പിച്ചു.  ചെറുധാന്യ വിളകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗവേഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ട മുഖ്യധാരാ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു.  ഭൂമി എന്ന ഗ്രഹത്തിനും കര്‍ഷകനും ഒരുപോലെ ഗുണപ്രദമാകുന്ന സ്മാര്‍ട്ട് ഫുഡുകളാണ് ചെറുധാന്യങ്ങളെന്നും അതില്‍ ഭക്ഷ്യ-പോഷകസുരക്ഷയും, സുസ്ഥിരവികസനവും പ്രാധാന്യമര്‍ഹിക്കുന്നു വെന്നും ഐ.സി.ആര്‍. ഐ.എസ്.എ.റ്റി (കഇഞകടഅഠ) മാനേജര്‍ലക്ഷ്മി ആര്‍ പിള്ള സൂചിപ്പിച്ചു.  'ചെറുധാന്യങ്ങള്‍: നാളെയുടെ സൂപ്പര്‍ഫുഡ്' എന്ന  വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അവര്‍.  കൃഷിയിടത്തിലെയും ഭക്ഷണത്തിലെയും വൈവിധ്യവത്ക്കരണവും ആരോഗ്യദായകമായ ആഹാരവും പുതിയലോകത്തിന്‍റെ ആവശ്യമാണ്.  ഗുണഭോക്താവിന്‍റെ ആവശ്യത്തിനനുസരിച്ച് കൃഷിചെയ്യുന്ന രീതികള്‍ അവലംബിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെയും മറ്റ് വിദേശരാജ്യങ്ങളിലുമായി ഐ.സി.ആര്‍.ഐ.എസ്.എ.റ്റി (കഇഞകടഅഠ) ഏറ്റെടുത്തു നടത്തുന്ന വിവിധ പദ്ധതികളും അവര്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.
ചെറുധാന്യങ്ങളിലെ മൂല്യവര്‍ദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി കോയമ്പത്തൂര്‍ കെ. വി. കെ.അഗ്രി ബിസിനസ്സ്കൂള്‍ ഫോര്‍ വിമണ്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുഗൗരി സംസാരിച്ചു.  ചെറുധാന്യങ്ങളുടെ സംസ്ക്കരണരീതികള്‍, സംഭരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് വിവരണം നല്‍കി.  ചെറിയധാന്യമായതിനാല്‍ ഒരു ധാന്യത്തില്‍ നിന്നും څഒരു മില്യന്‍' ധാന്യങ്ങള്‍ ഉണ്ടാകുന്നു എന്നതിനാലാണ് മില്ലറ്റ് എന്ന പേര് കൈവന്നത്.   ചെറുധാന്യങ്ങളിലെ ഗവേഷണത്തിന് ആരംഭം കുറിക്കാനിടയായ സാഹചര്യം അവതരിപ്പിച്ച അവര്‍ നൂതന ഗവേഷണങ്ങളെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും അട്ടപ്പാടിയിലെ മില്ലറ്റ് ഗ്രാമത്തെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.
ചെറുധാന്യങ്ങളിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് എന്‍.ഐ.ഐ.എസ്.ടി ശാസ്ത്രജഞ ഡോ.നിഷ.പി. വിവരണം നല്‍കി.  ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യഗുണങ്ങള്‍, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ചും അവര്‍ പരിശോധിച്ചു. ചെറുധാന്യങ്ങളുടെ സംരംഭകത്വ-വിപണനസാധ്യതകള്‍, സംരംഭകരെ സഹായിക്കുന്ന പദ്ധതികള്‍, ഈ മേഖലയിലെ ചില വിജയഗാഥകള്‍ എന്നിവ അവതരിപ്പിച്ചു.  
ഭാരതീയ ചെറുധാന്യവിള ഗവേഷണകേന്ദ്രം ഇന്‍ക്യുബേഷന്‍ സെന്‍റര്‍ മേധാവി ഡോ. ബി. ദയാകര്‍റാവു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ദക്ഷിണമേഖല അഡീഷണല്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. എ. എസ്. അനില്‍കുമാര്‍ ഉപാദ്ധ്യക്ഷനായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *