
കര്‍ഷകര്‍ക്ക് അത്താണിയായി വിള ആരോഗ്യ ക്ലീനിക്ക്
തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഗ്രാമം പൂര്‍ണ്ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന പ്രദേശമാണ്. നെല്ല്, പച്ചക്കറികള്‍, തെങ്ങ്, കമുക്, വാഴ, കൊക്കോ, പപ്പായ, പൈനാപ്പിള്‍, കുരുമുളക് തുടങ്ങി ഒട്ടുമിക്ക കാര്‍ഷിക വിഭവങ്ങളും ഇവിടെ കൃഷിചെയ്തുവരുന്നു. വിരിപ്പ്, മുണ്ടകന്‍ ആയി രണ്ടുവിള നെല്ലും, മൂന്നു സീസണിലായി പച്ചക്കറികളും തുടര്‍ച്ചയായി കൃഷിചെയ്തുവരുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒരു പഞ്ചായത്ത് കൂടിയാണ് പാവയ്ക്കാ പഞ്ചായത്തായി അറിയപ്പെ ടുന്ന പഴയന്നൂര്‍. മൂന്നു സീസ ണിലായി 5500 ടണ്ണിലധികം പച്ചക്കറികളാണ് പഴയന്നൂരില്‍ നിന്ന് വര്‍ഷംതോറും കേരള ത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറിപ്പോകുന്നത്. ഇവിടെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി നില്‍ക്കുകയാണ് വിള ആരോഗ്യ കേന്ദ്രം. വിള ആരോഗ്യപദ്ധതി യുടെ ഭാഗമായി 2015-16ല്‍ ആരംഭിച്ചതാണ് ഈ ക്ലീനിക്ക്. പഴം പച്ചക്കറി കര്‍ഷകര്‍ക്കും, നെല്‍കര്‍ഷകര്‍ക്കും അവരുടെ കാര്‍ഷിക സംബന്ധിയായ ഏതു കാര്യങ്ങളിലും അവരെ സഹായി ക്കുന്ന ഒരു സംവിധാനമായി. ഈ കേന്ദ്രം വളര്‍ന്നു കഴിഞ്ഞു.
കീടരോഗബാധകള്‍, മൂലക അപര്യാപ്തതാ രോഗങ്ങള്‍, കളശല്യം എന്നിവ പഴയന്നൂരില്‍ കാര്‍ഷികരംഗത്തിന്റെ പ്രധാന വെല്ലുവിളികളാണ്. ഇതിന് പ്രതിവിധി എന്ന നിലയില്‍ വിവിധ രാസകീട-കുമിള്‍-കളനാശിനികളാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. കര്‍ഷ കര് പലരും കൂടുതല്‍ ശക്തിയേ റിയെ കീടനാശിനികള്‍ അന്വേ ഷിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് വിള ആരോഗ്യ ക്ലീനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൂടുതല്‍ അളവ് കീടനാശിനികള്‍ കൂടുതല്‍ തവണകളായി ഉപയോഗിച്ചതുകൊണ്ട് കീടാക്രമ ണം കുറയ്ക്കാന്‍ സാധിക്കുകയില്ല എന്നു കര്‍ഷകരെ മനസ്സിലാക്കി കൊടുക്കലായിരുന്നു ക്ലീനിക്കിന്റെ ആദ്യലക്ഷ്യം. അതിനായി 10 കര്‍ഷകരുടെ ഫിക്സഡ് പ്ലോട്ടുകള്‍ പ്രദര്ശനത്തോട്ടങ്ങളായി തെരഞ്ഞെടുത്തു. വാഴ, പച്ചക്കറികള്‍ (പയര്‍, പാവല്‍, പടവലം), നെല്ല്, കുരുമുളക്, തെങ്ങ് എന്നീ വിളകളിലാണ് പ്രദര്ശനത്തോട്ട ങ്ങള് ഒരുങ്ങിയത്. ഓരോയിടത്തിലും കീടരോഗങ്ങളെ നിയന്ത്രിക്കു വാന്‍ പ്രത്യേക കൃഷിരീതികള്‍ രൂപപ്പെടുത്തി. അവ എങ്ങനെ നടപ്പിലാക്കണമെന്ന് വിള ആരോ ഗ്യകേന്ദ്രത്തിലെ പരിശീലനത്തിലൂടെ കര്‍ഷകരെ ബോധ്യപ്പെടു ത്തി. ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
നെല്ല്
വിത്ത് സ്യൂഡോമോണസുമായി കലര്‍ത്തി നടുക, തണ്ടു തുരപ്പനും, ഓലചുരുട്ടിയ്ക്കു മെതിരായ ട്രൈക്കോ കാര്‍ഡുകളുടെ ഉപയോഗം, നഴ്സറിയില്‍ വാം ഉപയോഗിക്കുന്നത് (വരള്‍ച്ചയ്ക്കെതിരെ) ചാട്യ്ക്കെതിരെ ഫിഷ് അമിനോ ആസിഡ്
പച്ചക്കറികള്‍
വിത്ത് സ്യൂഡോമോണസു മായി ചേര്‍ത്ത് നടുക, കായീച്ച യ്ക്കെതിരെ ഫിറമോണ്‍ കെണി (ചിലവ് കുറഞ്ഞത്) നടുമ്പോള്‍ വാം ഉപയോഗിക്കുക, നീല, മഞ്ഞ ഒട്ടുകെണികള്, ബിടി, സൂവേറിയ, ബര്ട്ടിസീലിയം എന്നിവയുടെ ഉപയോഗം.
കുരുമുളക്
ട്രൈക്കോഡെര്‍മ വേപ്പിന് പിണ്ണാക്ക് മിശ്രിതത്തിന്റെ ഉയോഗം
തെങ്ങ്
ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി എന്നിവയ്ക്കെതിരെ മേഖലതിരിച്ച് ഫിറമോണ്‍ കെണി പ്രയോഗം. മെറ്റാറൈസിയം – ജീവാണുകീടനാശിനിയിലൂടെ ഉപയോഗവും പരിചയപ്പെടുത്തലും, ബോറോണ്‍ -സൂക്ഷ്മ മൂലകത്തിന്റെ ഉപ യോഗം
വാഴ
പിണ്ടിപ്പുഴുവിനെതിരെ നډ, മേډ പ്രയോഗം, ഇ.പി.എന്‍ മിശ്രനിമാവിരകള് ഉപയോഗിച്ചുള്ള കീടനിയന്ത്രണം, കാല്‍സ്യം, ബോറോണ്‍ തുടങ്ങിയ മൂലകങ്ങ ളുടെ ഉപയോഗം.
മേല്‍ സൂചിപ്പിച്ച ഓരോ പ്രവര്‍ത്തനങ്ങളും ഫിക്സഡ് പ്ലോട്ടുകളിലൂടെ കൃത്യമായി കര്‍ഷകരുടെ ഇടയില്‍ അവതരി പ്പിച്ചു. മിത്രകീടങ്ങളേയും, ശത്രു കീടങ്ങളേയും തോട്ടങ്ങളില്‍ നിന്നും കര്‍ഷകരുടെ സഹായത്തോടെ കണ്ടെത്തി ക്ലീനിക്കില്‍ പ്രദര്‍ശിപ്പിച്ചു. അതുപോലെ കീടരോഗബാധകള്‍ മൂലം നശിപ്പി ക്കപ്പെട്ട ഇലകള്‍, കായ്കള്‍ എന്നിവയും വിള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഓരോ തവണയും കര്‍ഷകര്‍ ക്ലീനിക്ക് സന്ദര്‍ശിക്കുമ്പോള്‍ ഇതിനെ ക്കുറിച്ച് വിശദീകരിക്കുവാന്‍ അവസരവും ഉണ്ടാക്കി. ഫലമോ അത്ഭുതാവഹമായിരുന്നു. നെല്‍ കൃഷി മേഖലയിലും, പച്ചക്കറി കൃഷിയിലും കര്‍ഷകര്‍ കീടനാശിനി പ്രയോഗം ആവശ്യത്തിനു മാത്രമായി. മിത്രകീടങ്ങളും, ജൈവ-ജീവാണു സങ്കേ തങ്ങളും കീടരോഗനിയന്ത്രണം സാധ്യമാ ക്കുമെന്ന് എല്ലാവര്ക്കും മനസ്സിലായി. രണ്ട് സീസണിലും നെല്ലില്‍ റെക്കോകാര്ഡ് ഉപയോഗിച്ച പാടശേഖരത്തിലെ കര്‍ഷ കര് ഇതിനെക്കുറിച്ച് മനസ്സിലാക്കിയത് ക്ലീനിക്കിലൂടെയായിരു ന്നു. ആദ്യമായി അവര്‍ ട്രൈക്കോ കാര്‍ഡ് കാണുന്നതു പോലും വിള ആരോഗ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു. സംസ്ഥാനത്ത് ഇന്ന് ലഭ്യമായ ഒട്ടുമിക്ക ജൈവ-ജീവാണു കുമിള്നാശി നികളുടേയും, ജീവാണു വളങ്ങളുടേയും ശേഖരം പഴയന്നൂരിലെ ക്ലീനിക്കിലുണ്ട്. കൂടാതെ രാസ- കുമിള്‍-കീടനാശിനികളെ അവ യുടെ വിഷവീര്യത്തിന്റെ അടിസ്ഥാ നത്തില്‍ വര്‍ഗ്ഗീകരിച്ച് പ്രദര്‍ശിപ്പി ച്ചിരിക്കുന്നത് കീടനാ ശിനികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങ ളെക്കുറിച്ച് ഒരു ബോധ്യമുണ്ടാക്കുന്നതിന് സഹായിക്കുന്നു.
ആഴ്ചയില്‍ ഒരുദിവസം വിവിധ രോഗങ്ങള്‍ ഉണ്ടാക്കുന്ന കുമിളു കള്‍, ചെറിയ കീടങ്ങള്‍ (വെള്ളീച്ച, മണ്ഡരി) എന്നിവയെ മൈക്രോസ് കോപ്പിന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് കാണിച്ചുകൊടുക്കു ന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ കൊണ്ടുവരുന്ന സാമ്പിളുകളില്‍ നിന്ന് കുമിളുകളെ വേര്‍തിരിച്ചാണ് ഇതു സാധ്യമാ ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം പേര് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഇതിനായി മൂന്നു മൈക്രോസ്കോപ്പുകള് ക്ലീനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മണ്ണുപരിശോധന, രോഗ നിര്‍ണയം നടത്തുന്നതിനുള്ള സാമ്പിള്‍ കള്‍ച്ചറിംഗ്, എന്നിവയും ക്ലീനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഓരോ മാസവും നടത്തുന്ന പരിശീലനത്തില്‍ 25-30 പേര്‍ക്ക് ജീവാണു കുമിള്‍ നാശിനികളുടെ ഉല്പാദനം, വാം നിര്‍മ്മാണം, ചിലവുകുറഞ്ഞ ഫിറമോണ്‍ കെണി നിര്‍മാണം എന്നിവയില്‍ നേരിട്ടുള്ള പരിശീല നവും നല്‍കിവരുന്നുണ്ട്.
ക്ലീനിക്കില്‍ നേരിട്ട് എത്തുവാന്‍ സാധിക്കാത്ത കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളിലെ കീടരോഗ ബാധകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂര്‍ വാട്സ് ആപ് ഹെല്‍പ്പ്ലൈനും പഴയന്നൂരില്‍ പ്രവര്‍ത്തനസജ്ജ മാണ്. 8304899045 എന്ന നമ്പ രിലേക്ക് കീടരോഗബാധകളുടെ ലക്ഷണങ്ങള്‍ ഫോട്ടോസഹിതം അയച്ചുതരുന്നവര്‍ക്ക് അതിന്റെ കാരണവും, പ്രതിവിധിയും കാണിച്ച് മറുപടി അയച്ചുകൊടു ക്കുന്നതാണ്. പ്രതിദിനം 60ലധികം പേരാണ് ഇപ്പോള്‍ ഈ സംവി ധാനം ഉപയോഗിച്ചുവരുന്നത്. ഒരു ബ്ലോക്കിലോ, പഞ്ചായത്തിലോ മാത്രം ഒതുങ്ങിനില്ക്കാതെ കര്‍ഷ കര്‍ക്ക് സഹായങ്ങള്‍ നല്കുന്ന തിന് ഈ സംവിധാനം പ്രയോജന പ്പെടുന്നുണ്ട് എന്നത് ക്ലീനിക്കിന്റെ വിജയമായി കരുതുന്നു. വിവര സാങ്കേതികവിദ്യ ഒരുപാട് വികസിച്ച ഈ കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളും കൃഷി ഭവനുകളുടെ ഭാഗമാവുകയാണ്. ഒരുമാസത്തെ കൃഷിപ്പണികളെ ഏകോപിപ്പിച്ചുകൊണ്ടും, അടുത്ത മാസത്തില്‍ ചെയ്യേണ്ട മുന്‍ കരുതലുകളെക്കുറിച്ച് ഓര്മ്മി പ്പിച്ചുകൊണ്ടും വിളനിരീക്ഷണ പത്രികയും പഴയന്നൂരില്‍ നിന്ന് മുടക്കം കൂടാതെ പ്രസിദ്ധീക രിച്ചുവരുന്നു. നാട്ടുപച്ച എന്ന പേരിലുള്ള ഈ പത്രിക ഫേസ് ബുക്കിലും ലഭ്യമാണ്. കൃഷി ജനകീയമാക്കു ന്നതോടൊപ്പം കൂടുതല്‍ ശാസ്ത്രീ യമാക്കുന്ന തിന് വിളആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാന്‍ കഴിയും. കൂടുതല്‍ ഉല്പാദന ക്ഷമതയും, സുരക്ഷിത കൃഷി സമ്പ്രദായങ്ങളും കാര്‍ഷിക രംഗത്തിന് സ്വായത്തമാക്കുന്നതിന് വിള ആരോഗ്യ ക്ലീനിക്കുകള്‍ വഴിതെളിക്കുകയാണ്. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് അനുഭവ വേദ്യമാക്കുന്നതിന് ഇത്തരം ക്ലീനിക്കുകള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.
Leave a Reply