സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വച്ച് ഇന്ന് മെയ് 17ന് നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതിനുളള സൗകര്യമൊരുക്കിയിരിക്കുന്നു. താല്‍പര്യമുളളവര്‍ മണ്ണ് സാമ്പിളുകള്‍ സ്റ്റാളില്‍ എത്തിക്കണമെന്ന് മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശോധനാഫലത്തോടൊപ്പം ഓരോ വിളകള്‍ക്കും അനുയോജ്യമായ വളപ്രയോഗ ശുപാര്‍ശകള്‍ അടങ്ങിയ മണ്ണാരോഗ്യകാര്‍ഡ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2323105 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Sunday, 15th March 2026






Leave a Reply