Saturday, 22nd February 2020


തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വൈഗ 2020 അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനത്തോടനുബന്ധിച്ച് ശംഖുമുഖം കടല്‍ത്തീരത്ത് ഒരുക്കിയ മണല്‍ശില്‍പം ശ്രദ്ധേയമായി. ദീപക്ക് മൗത്താട്ടിലാണ് മണല്‍ശില്‍പ്പമൊരുക്കിയത്. ജനുവരി നാല് മുതല്‍ ഏഴ് വരെയാണ് വൈഗ സംഘടിപ്പിക്കുന്നത്. ജനുവരി നാലിന് രാവിലെ പത്തിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈഗ 2020 ഉദ്ഘാടനം ചെയ്യും. 320ല്‍ കൂടുതല്‍ സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗവേഷണകേന്ദ്രങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംരഭകത്വ യൂണിറ്റുകള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരുടെ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, ജമ്മുകാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദര്‍ശന സ്റ്റാളുകളും വൈഗയുടെ ആകര്‍ഷണീയത കൂട്ടും. പാലക്കാട്, ഇടുക്കി ജില്ലകളിലുള്ള ആദിവാസി ഊരുകളുടെ പ്രദര്‍ശനം, വിവിധ കാര്‍ഷിക സെമിനാറുകള്‍, പുതിയ കാര്‍ഷിക യന്ത്രങ്ങളെ പരിചയപ്പെടുത്തല്‍ ഇവയെല്ലാം വൈഗയുടെ പ്രത്യേകതകളാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *