Saturday, 27th July 2024

തിരുവനന്തപുരം ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം കുടപ്പനക്കുന്നില്‍ 2022 ലെ പാല്‍ക്കാര്‍ഡ് ലഭിക്കുന്നതിനായി 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപേക്ഷ നല്‍കിയിട്ടും പാല്‍ക്കാര്‍ഡ് ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കുളള പാല്‍ക്കാര്‍ഡ് വിതരണം ഈ മാസം 21 വരെ (മെയ് 21 വരെ) ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നല്‍കുന്നു. അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, ടോക്കണ്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. അവധി ദിവസങ്ങളില്‍ മാത്രം പാല്‍ ആവശ്യമുളള അപേക്ഷകര്‍ക്ക് ഹോളിഡേ കാര്‍ഡ് വിതരണവും ഇതേ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 7.45 വരെയും വൈകുന്നേരം 3.15 മുതല്‍ 3.30 വരെയും ഫാം മില്‍ക്ക് ബൂത്തില്‍ നിന്നും ഒരു ലിറ്ററിന് 46 രൂപ നിരക്കില്‍ പാല്‍ വാങ്ങുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *