കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കീടസാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. ഇപ്പോഴത്തെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. മുഞ്ഞയ്‌ക്കെതിരെ രാസകീടനാശിനി പ്രയോഗം നടത്തുന്നതിന് മുമ്പ് കര്‍ഷകര്‍ നിര്‍ബന്ധമായും സാങ്കേതിക ഉപദേശം തേടിയിരിക്കണം. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന് കാരണമാകും. നിലവില്‍ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല. കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അതാത് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഇതിനായി കര്‍ഷകര്‍ക്ക് ചമ്പക്കുളം 9400142409, നെടുമുടി 8547865338, കൈനകരി 9961392082, എടത്വാ 9633815621, തകഴി 9496764141, ആലപ്പുഴ 7034342115, പുളിങ്കുന്ന് 9567819958, കരുവാറ്റ 8281032167, പുന്നപ്ര 9074306585, അമ്പലപ്പുഴ 9747731783, പുറക്കാട് 9747962127 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Sunday, 1st October 2023
Leave a Reply