Friday, 19th April 2024

ലോക പേവിഷബാധ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും

ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, ശാസ്ത്രസാഹിത്യ പരിഷത്ത്,   സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടുകൂടെ ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ(IVA)ആലപ്പുഴ യൂണിറ്റ്  കുട്ടികളിൽ പേവിഷബാധയ്ക്കെതിരെയുള്ള അവബോധം നൽകുന്നതിനായി  വിവിധ ഇനം പരിപാടികൾ  സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്കൂളിൽ വെച്ച് ആകും പേവിഷബാധയ്ക്കെതിരെയുള്ള അവബോധം നടത്തുക. ലോക പേവിഷബാധ ദിനമായ സെപ്റ്റംബർ28 ന് ആലപ്പുഴയിൽ വച്ച് നടത്തുന്ന അവബോധ ക്ലാസ്സിനൊപ്പം, ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി ജില്ലാ തല ക്വിസ്സ് മത്സരവും, പോസ്റ്റർ ഡിസൈൻ മത്സരവും  നടത്തും. ആഗസ്റ്റ് 21- ന് ചെങ്ങണൂർ  മുനിസിപ്പാലിറ്റിയിലെ തെരുവുനായ്ക്കൾക്ക്, JCI, കോട്ടയം ഏഞ്ചൽ സിറ്റി എന്നിവരുടെ സഹകരണത്തോടെ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകും. അരുമ മൃഗങ്ങളുടെ വാക്സിനേഷൻ, ലൈസൻസിങ്ങ് എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി IVA മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് അരുമ മൃഗങ്ങളുടെ ബീച്ച് റൺ മൽസരവും  ആലപ്പുഴയിൽ സംഘടിപ്പിക്കും.

ഒരു മാസത്തേക്ക് കൂടി നിരോധനം നീട്ടി

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും, അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലും ആഫ്രിക്കൻ സ്വൈൻഫീവർ രോഗഭീഷണി നിലനിൽക്കുന്ന  സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പന്നികൾ, പന്നിമാംസവും, ഉൽപ്പന്നങ്ങളും, പന്നിക്കാഷ്ഠവും തുടങ്ങിയവ കൊണ്ടുപോകുന്നതിനുണ്ടായിരുന്ന നിരോധനം 14-09-2022 വരെ ഒരു മാസത്തേയ്ക്കു കൂടി നീട്ടി സർക്കാർ ഉത്തരവ് ഇറക്കിയതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു.

ആടൂകളുടെ ആരോഗ്യം: ഓർക്കാൻ പത്ത് കാര്യങ്ങൾ, കേരള വെറ്ററിനറി സർവകലാശാല നൽകുന്ന പരിപാലന നിർദേശങ്ങൾ

ആടുകളിലെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പ്രഥമവും  പ്രധാനവുമായ കാര്യങ്ങൾ ഇവയാണ്.

  1. ആടുകളില്‍ സാധാരണ കാണപ്പെടുന്ന പകര്‍ച്ച വ്യാധികളില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭ്യമായവയ്‌ക്കെതിരെ കൃത്യ സമയം  കുത്തിവെപ്പുകള്‍ നല്‍കുക. കുളമ്പു രോഗം, കുരലടപ്പന്‍, എന്ററോ ടോക്‌സീമിയ, പി.പി.ആര്‍. മുതലായ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭ്യമാണ്. ഗർഭിണികൾക്ക്  ടെറ്റനസ് രോഗത്തിനെതിരെയുള്ള കുത്തിവെയ്പ്   വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം   നല്‍കണം.
  2. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കുകയും ശാരീരികാവസ്ഥയ്ക്കനുസരിച്ചുള്ള ഗുണമേന്മയുള്ള തീറ്റ പൂപ്പലോ, നനവോ ഇല്ലാതെ നല്‍കുകയും ചെയ്യുക
  3. വിരകളാണ് ആടുകളുടെ പ്രധാന ശത്രുക്കള്‍. ചാണക പരിശോധന നടത്തി മരുന്ന് നല്‍കുന്നത് ഉചിതം. ബാഹ്യ പരാദങ്ങള്‍ക്കെതിരെയും മരുന്ന് നല്‍കണം.  മേയാന്‍ വിടുന്ന ആടുകളെ ദിവസവും പല സ്ഥലങ്ങളില്‍ മേയാന്‍ വിടാന്‍ പറ്റിയാല്‍  പരാദബാധ തടയാൻ സഹായകരമാകും
  4. പ്രതിദിനം 5-10 ഗ്രാം എന്ന നിരക്കില്‍ ധാതു ലവണ മിശ്രിതം നല്‍കുന്നത് പോഷക ന്യൂനതകള്‍ പരിഹരിക്കും. ആടുകളില്‍ കാണപ്പെടുന്ന പോളിയോ എന്‍സിഫലോ മലേഷ്യ (PEM) എന്ന രോഗത്തില്‍ ആടുകള്‍ തല ശരീരത്തോട് ചേര്‍ത്ത് പിടിച്ച്  ഇമവെട്ടുന്ന ലക്ഷണം കാണാം.   തയാമിന്‍ (വിറ്റാമിന്‍ ബി-1) കുറവായതുകൊണ്ടാണ് ഈ പ്രശ്‌നം. തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കണം.
  5. മഞ്ഞുകാലവും, മഴക്കാലവും വരുമ്പോൾ ആടുകള്‍ക്ക് മൂക്കൊലിപ്പും, ചുമയും നിരന്തര ശല്യമാകാം. തക്കതായ ചികിത്സ നല്‍കുക .
  6. ആടുകളിൽ അകിടുവീക്കം മാരക രൂപത്തില്‍ കാണപ്പെടാം. അതിനാല്‍ അകിടുവീക്കം കണ്ടാല്‍ ഉടന്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കണം.

7.പരാദബാധ മൂലവും മറ്റും  വയറിളക്കം ഉണ്ടായാല്‍ നിര്‍ജ്ജലീകരണം  തടയാനുള്ള മാര്‍ഗ്ഗങ്ങള്‍  അവലംബിക്കണം.

  1. ആടുകളുടെ കുളമ്പുകളിലും ശ്രദ്ധ വേണം. കുളമ്പുകളുടെ അഗ്രം വെട്ടി അവയ്ക്കിടയിലെ അഴുക്ക് കളഞ്ഞ് വൃത്തിയായി  സൂക്ഷിച്ചാല്‍ രോഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

9.ശരീരത്തിലെ ചെറിയ മുറിവുകള്‍ പോലും വൃത്തിയായി  കഴുകുകയും  ഈച്ച വരാതിരിക്കാനുള്ള മരുന്ന് തളിക്കുകയും വേണം.  അശ്രദ്ധമായി  മുറിവുകള്‍  സൂക്ഷിച്ചാല്‍ പുഴുവരിച്ച് വ്രണങ്ങളാകും.

10.ഗര്‍ഭമലസല്‍ ആടുകളില്‍ സാധാരണമാണ്.  പേടി, പരസ്പരം കുത്തുകൂടല്‍, അണുബാധ തുടങ്ങിയവ കാരണമാകാം.  ഒരാഴ്ച ഇടവേളയില്‍ മൂന്നിലധികം  ആടുകള്‍ക്ക് ഗര്‍ഭമലസല്‍  ഉണ്ടായാൽ വിദഗ്ദ ചികിത്സ തേടണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *