- വെയില്‍ ഏല്‍ക്കുന്ന വിധത്തിൽ തുറസ്സായ ഇടങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യാതപമേല്‍ക്കാൻ സാധ്യതയേറെയായതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തൊഴുത്തിലോ തണലുളള ഇടങ്ങളിലോ മാത്രം കെട്ടിയിടാൻ ശ്രദ്ധിക്കുക.
- വളർത്തുമൃഗങ്ങള്‍ക്ക് നിർബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.
- തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഫാനുകൾ സ്ഥാപിക്കുക. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമം.
- പകൽ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി ക്രമപ്പെടുത്തുക
- ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.
- തളർച്ച , ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിങ്ങനെ സൂര്യാതപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ വിദഗ്ദ്ധ ചികിത്സ തേടണം.
- കന്നുകാലികള്‍ക്ക് സൂര്യാതപമേറ്റെന്നു വ്യക്തമായാൽ വെളളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെളളം നല്‍കണം. തുടർന്ന് കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയിൽ ചികിത്സ ലഭ്യമാക്കണം.
- അകിടുവീക്കവും ദഹനക്കേടും വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനൽക്കാല രോഗങ്ങളാണെന്നു ഓർമ്മിക്കുക.
- ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച മുതലായവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.
- അരുമകളായ നായകൾ, പൂച്ചകൾ, കിളികൾ തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്സും നൽകാൻ ശ്രദ്ധിക്കുക.
11. അരുമകളുമായുള്ള യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക
Leave a Reply