Tuesday, 19th March 2024

പാഷന്‍ ഫ്രൂട്ട് ആദായത്തിനും ആരോഗ്യത്തിനും

നമ്മുടെ നാട്ടില്‍ ഇന്ന് പല രാജ്യത്ത് നിന്നും വന്ന് സ്ഥിരതാമ സക്കാരായ പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രത്യേകം കാണ പ്പെടുന്ന നാടന്‍മാരെപോലെയുള്ള വള്ളിച്ചെടിയില്‍ പഴങ്ങള്‍ ഉണ്ടാ കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗി ക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. തെക്കേ അമേരി ക്കയില്‍ നിന്നാണ് കുടിയേറിയത്. കൂടുതല്‍ പഴങ്ങള്‍ ഉല്പാദി പ്പിക്കുകയും കൃഷി ചെയ്യുന്നതു മായ രാജ്യം ആഫ്രിക്കയാണ്. മഞ്ഞയും ചുകപ്പും രണ്ട് തരം പഴങ്ങള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. ചുവപ്പ് നിറമുള്ളതാണ് കൂടുതല്‍ ഉല്പാദനവും സ്വാദിഷ്ടവുമായത്. മഞ്ഞയ്ക്ക് സ്വാദ് കുറവും ചെറുതുമാണ്. പഴയകാലത്ത് സര്‍ബത്തില്‍ ചേര്‍ത്ത് ഇളക്കി വിതരണം ചെയ്തിരുന്നു. ഗുണ ഗണങ്ങള്‍ അറിഞ്ഞല്ല ചെയ്തിരു ന്നത്. കാണുവാന്‍ ഒരു രസത്തി നായിട്ടാണ്. പഴച്ചാറിന് ഒരു പ്രത്യേക രസമുണ്ട്. വിത്ത് നട്ടും വള്ളികള്‍ മുറിച്ച് നട്ടുമാണ് കൃഷിചെയ്യുന്നത്. ജൈവവള ങ്ങളും രാസവളങ്ങളും ഉപയോഗി ച്ചാല്‍ നല്ല വിളവ് ലഭിക്കും. രോഗ കീടങ്ങള്‍ കുറവ്. വിത്ത് നട്ടതിന് ശേഷം എട്ട് മുതല്‍ ഒമ്പത് മാസംവേണം കായ്ക്കുവാന്‍. വള്ളികള്‍ നടുന്നതിന് മാസങ്ങള്‍ കുറവ് മതി. കരിവണ്ടാണ് പരാഗണം നടത്തുന്നത്. സൂര്യ കാന്തി ചെടിയുടെ പൂവ് പോലെ യാണിതിന്‍റെ പൂവും. കായയ്ക്ക് കട്ടിതരമുള്ളതും അതിനകത്ത് സഞ്ചിയില്‍ സൂക്ഷിച്ച് വെച്ച വിത്തും സത്തും അടക്കം ചെയ്തി രിക്കുന്നു. ഇലകളും പൂക്കളും ഒരുപോലെയാണ്. കായ പുറത്ത് മാത്രമേ പഴുക്കുമ്പോള്‍ വ്യത്യാസ മുണ്ടാകൂ. പാഷന്‍ ഫ്രൂട്ട് ചെടി ഒരു ഔഷധസസ്യം കൂടിയാണ്. കൂടാ തെ പാഷന്‍ ഫ്രൂട്ടിന്‍റെ ചാറുകള്‍ ഉപയോഗിച്ച് വീട്ടിലേക്ക് വേണ്ടുന്ന പലതരം ഉല്പന്നങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം.
പാഷന്‍ ഫ്രൂട്ട് എല്ലാക്കാ ലത്തും ഉണ്ടാകും. വേനല്‍ക്കാ ലത്ത് നനയും വളപ്രയോഗവും കിട്ടിയാല്‍ നല്ല വിളവ് കിട്ടുന്നതും മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെ വിലയു ണ്ടെന്നും പറയുന്നു. ഇങ്ങനെയൊ ക്കെയാണെങ്കിലും നമ്മുടെ നാട്ടു കാര്‍ ഒന്നിനോടും ഒരു താല്പ ര്യവും കാണിക്കാതെ നശിച്ച് പോകുന്ന പഴമാണ് ഫാഷന്‍ ഫ്രൂട്ട്. നമുക്ക് എന്തുകൊണ്ട് ഇതിനെ ഒരു മൂല്യവര്‍ദ്ധിത ഉല്പന്നമാക്കിയെടുത്തൂകാടാ. ആയതിന് ചില പൊടിക്കൈകള്‍ ചെയ്തുനോക്കി വരുമാനം ഉണ്ടാ ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം.
പാഷന്‍ ഫ്രൂട്ട് സ്ക്വാഷ്
* ഫ്രൂട്ട് – 4 എണ്ണം
* പഞ്ചസാര – 500 ഗ്രാം / തേന്‍ 200 മില്ലി
* ഗ്രാമ്പു – 4 എണ്ണം
മൂപ്പ് എത്തി പഴുത്ത പഴങ്ങള്‍ പറിച്ചെടുത്ത് തൊലി കളഞ്ഞ് വിത്തോടുകൂടിയ സത്ത് വെള്ളത്തിലിട്ട് നല്ലവണ്ണം ഞെക്കി പ്പിഴിഞ്ഞെടുത്ത ചാറ് 500 മില്ലി വെള്ളം ചേര്‍ത്ത് ഉരുളിയില്‍ അടുപ്പില്‍ വച്ച് അതില്‍ 500 ഗ്രാം പഞ്ചസാര ഇട്ട് നല്ലവണ്ണം തിളപ്പി ക്കുക. പലപ്രാവശ്യം തിളപ്പിക്കു മ്പോള്‍ അതില്‍ ഗ്രാമ്പു പൊടിച്ച് ഇടുക. കൂടാതെ കളര്‍ വേണമെ ങ്കില്‍ 10 ചെമ്പരത്തിപൂക്കള്‍ വൃത്തിയാക്കിയതും അല്ലെങ്കില്‍ ബീറ്റ്റൂട്ട് അരിഞ്ഞ് മിക്സിയില്‍ അടിച്ചശേഷം അരിച്ച് ഒഴിച്ചാല്‍ നല്ല കളര്‍ ലഭിക്കും. പുളിരസം കുറവ് തോന്നുന്നുവെങ്കില്‍ 1 ടീസ്പൂണ്‍ നാരങ്ങനീര് ഒഴിച്ച് കുപ്പികളില്‍ സൂക്ഷിക്കാം.
പാഷന്‍ ഫ്രൂട്ട് സര്‍ബത്ത്
* ഫ്രൂട്ട് – 2 എണ്ണം
* പഞ്ചസാര – 200 ഗ്രാം
* ഏലക്ക – 2 എണ്ണം
മൂപ്പെത്തി പഴുത്ത പഴങ്ങള്‍ തൊലിമാറ്റിയശേഷം 500 മില്ലി വെള്ളത്തിലിട്ട് നല്ല വണ്ണം ഞെക്കിപിഴിഞ്ഞ് എടുക്കുക. ഇതില്‍ പഞ്ചസാരയിട്ട് നല്ലവണ്ണം ഇളക്കിയശേഷം അടുപ്പില്‍വെച്ച് രണ്ടുമൂന്ന് തവണ തിളപ്പിച്ചശേഷം താഴെവച്ച് തണുത്തശേഷം കുപ്പികളില്‍ ആക്കി ആവശ്യത്തിന് ഉപയോഗിക്കാം. ഏലക്കാപൊടിച്ച് ഇടണം.
പാഷന്‍ഫ്രൂട്ട് ജാം
* പഴം – 4 എണ്ണം
* കാരറ്റ് – 1 എണ്ണം
* ശര്‍ക്കര – 200 ഗ്രാം
* ഏലക്കാ – 5 എണ്ണം
പഴവും കാരറ്റും കഴുകി വൃത്തിയാക്കിയശേഷം മുറിച്ച് മിക്സിയില്‍ ഇട്ട് നല്ലവണ്ണം അടിച്ച് പള്‍പ്പ് ആക്കിയശേഷം ഏലക്കാ പൊടിച്ചതും ചേര്‍ത്ത് വെക്കുക. ചെറിയ ഉരുളിയില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് അലി യിച്ച് എടുക്കുക. ഇത് നേരത്തെ ഉണ്ടാക്കിയ ചാര്‍പ്പിലേക്ക് അരിച്ച് ഒഴിക്കുക. പിന്നീട് ഉരുളിയില്‍ അല്പം നെയ്യ് ഒഴിച്ചതില്‍ പള്‍പ്പ് ഒഴിച്ച് ലേഹ്യരൂപം വരുമ്പോള്‍ താഴെവെച്ച് ഭരണികളില്‍ നിറച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
തക്കാളി ജാം
* പഴം – 4 എണ്ണം
* തക്കാളി – 4 എണ്ണം
* ശര്‍ക്കര – 200 ഗ്രാം
പഴം കഴുകി തോട് കളഞ്ഞ് വെക്കുക. തക്കാളി തിളച്ച വെള്ള ത്തില്‍ 5 മിനിട്ട് മുക്കിവെക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഇട്ട് 5 മിനിട്ട് കഴിഞ്ഞ് എടുത്ത് തൊപ്പിയും വിത്തും കളഞ്ഞ് മിക്സിയില്‍ പഴവും തക്കാളിയും ഏലക്കായും ഇട്ട് നല്ലവണ്ണം അരച്ച് എടുക്കുക. ഇത് വെല്ലം ഉരുക്കി തയ്യാറാക്കിയ കുഴമ്പിലേക്ക് ഒഴിച്ച് നല്ലവണ്ണം തിളപ്പിച്ച് മെഴുക് പാകമാകുമ്പോള്‍ വാങ്ങി താഴെവച്ച് ഭരണിയില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
പാഷന്‍ഫ്രൂട്ട് ഹല്‍വ
* പഴങ്ങള്‍ – 4 എണ്ണം
* റവ – 100 ഗ്രാം
* ശര്‍ക്കര – 250 ഗ്രാം
* നെയ്യ് – 2 സ്പൂണ്‍
* തേങ്ങാപാല്‍ – അര കപ്പ്
* ഏലക്ക – 4 എണ്ണം
* അണ്ടിപ്പരിപ്പ് – 5 എണ്ണം
* മുന്തിരി – 10 ഗ്രാം
* ബീറ്റ്റൂട്ട് – 1 കപ്പ്
പഴങ്ങള്‍ വൃത്തിയാക്കി ജൂസ് എടുക്കുക. ശര്‍ക്കര അല്പം വെള്ളം ഒഴിച്ച് ദ്രവരൂപത്തി ലാക്കിയത് ഏലക്കാപൊടിച്ച് 1 സ്പൂണ്‍ ചെറിയ ഉരുളിയില്‍ നെയ്യ് ഒഴിച്ച് അതില്‍ റവ അല്പാല്പം ഇട്ട് ഇളക്കികൊണ്ടിരിക്കുക. ഇതില്‍ ശര്‍ക്കരപാവ് അല്പാല്പ ഒഴിച്ച് ഇളക്കുക. നല്ലവണ്ണം അലിഞ്ഞഅ ചേര്‍ന്ന ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി ക്കൊണ്ടിരിക്കുക. ഖരരൂപ ത്തിലായ ശേഷം ഏലക്കാ പൊടിയും ണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഇളക്കുക. ഇതില്‍ ബിറ്റ്റൂട്ട് സിറപ്പ് ഒഴിച്ച് കളര്‍ വരുത്തി യശേഷം ഒരുപാത്ത്തിലേക്ക് മാറ്റിയശേഷം തണുക്കുമ്പോള്‍ ഉപയോഗിക്കാം. കൂടാതെ നമ്മള്‍ പരിശ്രമിച്ചാല്‍ പല ഉല്പന്നങ്ങളും ഉണ്ടാക്കാം. ഇതെല്ലാംകൊണ്ടും പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണം തീരില്ല. അത് ഒരു മെച്ചപ്പെട്ട ഔഷധം കൂടിയാണ്. പാഷന്‍ഫ്രൂട്ടിനെ ഔഷധകനിയായി കാണാം. ക്ഷീണിതനായി ഇരിക്കുമ്പോള്‍ നാരങ്ങനീരും തണുത്ത വെള്ളവും എടുത്ത് അതില്‍ പഴച്ചാറ് ഒഴിച്ച് കുടിച്ചാല്‍ പെട്ടെന്ന് ഉേډഷം ഉളവാകും.
ആസ്ത്മയ്ക്ക് വിശേഷപ്പെട്ട ഒന്നാണിത്. ഇതില്‍ ആല്‍ക്കലോ യ്ഡുകളും നൈട്രജന്‍ ആറ്റംസ് അടങ്ങിയിട്ടുണ്ട്. അമ്ലങ്ങളും ആസി ഡുകളും ധാരാളം അടങ്ങിയ ചേരുവ പഴമാണിത്. രക്തസമ്മര്‍ ദ്ദത്തിനും, ഉറക്കമില്ലായ്മക്കും ഇത് കണ്‍കണ്ട ഔഷധമാണെന്ന് ഈ അടുത്തകാലത്ത് തെളിയിക്ക പ്പെട്ടിട്ടുണ്ട്. പ്രമേഹരോഗത്തിന് ഇതിന്‍റെ ഇലകള്‍ കഷായം വെച്ച് കുടിച്ചാല്‍ എത്ര കൂടുതലുള്ള പ്രമേഹവും കുറയുമെന്നും, കാന്‍സറിനും വളരെ മെച്ചപ്പെട്ട താമെന്നും ഇതില്‍ ലവണങ്ങളും വിറ്റാമിനുകളും നാരുകളും അടങ്ങിയതിനാല്‍ പ്രകൃതിയുടെ ഒരു വരദാനമാണ് പാഷന്‍ ഫ്രൂട്ടെന്ന് വൈദ്യലോകം പറയു ന്നു. ഇതിന്‍റെ പൂക്കളും മരുന്നുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *