Friday, 29th September 2023

മില്‍മ വിപണിയിലിറക്കിയ, ആയുര്‍വേദ മരുന്നുകളുടെ ഗുണങ്ങളടങ്ങിയ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും മികച്ച പ്രതികരണം. മേഖലാ യൂണിയനുകള്‍ വിപണിയിലിറക്കിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ പ്രതിദിനം 5,000 മുതല്‍ 10,000 ലിറ്റര്‍ വരെ അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടികളും മില്‍മ ആരംഭിച്ചു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിവിധതരം ഉത്പന്നങ്ങളാണ് ലോക്ക്ഡൗണില്‍ മില്‍മ വിപണിയിലെത്തിച്ചത്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ പാലില്‍ ചേര്‍ത്ത മില്‍മ ഗുഡ് ഹെല്‍ത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന പുതിയ ഉത്പന്നത്തിന് വന്‍ ഡിമാന്‍ഡുണ്ട്.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പുറത്തിറക്കിയ ഗോള്‍ഡന്‍ മില്‍ക്കും, ഗോള്‍ഡന്‍ മില്‍ക്ക് മിക്സും മികച്ച വില്‍പ്പന നേടി.
എറണാകുളം മേഖലാ യൂണിയന്‍ പുറത്തിറക്കിയ പഞ്ചസാരരഹിത ഐസ്ക്രീമും ഹിറ്റാണ്. ഡയബറ്റിസ് രോഗബാധിതര്‍ക്കും ഇതു കഴിക്കാം. പ്രമേഹ രോഗികള്‍ക്കായി പാലില്‍ വെണ്ണ ചേര്‍ത്ത ബട്ടര്‍ മില്‍ക്കും മില്‍മ വൈകാതെ വിപണിയിലെത്തിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *