Saturday, 27th July 2024
സുഭിക്ഷ  കേരളം : പലവ്യഞ്ജനങ്ങളുടെ
ഹോം  ഡെലിവറി ആരംഭിച്ചു.
കൽപ്പറ്റ. : ഡൗൺ കാലത്ത് ഇത് വീടുകളിൽ അവശ്യ സാധനങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി ഹോം ഡെലിവറി ആരംഭിച്ചു.. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന  സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായി നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യുസർ കമ്പനിയാണ് പച്ചക്കറികൾക്കൊപ്പം  പലവ്യഞ്ജനങ്ങൾ വീടുകളിലെത്തിക്കുന്നത്. . 
 തുടക്കത്തിൽ 500 രൂപയുടെയും 1000 രൂപയുടെയും  അവശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.  ഒരാഴ്ചക്കുള്ളിൽ  വീട്ടുകാർ ആവശ്യപ്പെടുന്ന എന്ത് സാധനങ്ങളും തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി വീടുകളിലെത്തിക്കും. 
പോലീസിന്റെ പാസോട് കൂടി 65 ലധികം സർവ്വീസ് ഡെലിവറി ബോയ്സിനെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ  സർവ്വീസ് ചാർജ് ഈടാക്കാതെയാണ് ഹോം ഡെലിവറി നടത്തുന്നത്. പിറ്റേ ദിവസത്തേക്ക് ഉള്ള  ഓർഡർ തലേ ദിവസമായിരിക്കും സ്വീകരിക്കുക.
9656347995 എന്ന നമ്പറിലേക്ക് പേരും സ്ഥലവും ഫോൺ നമ്പറും വാട്സ് ആപ്പ് മെസേജ് ആയി അയച്ചാൽ മാത്രം മതി.സാധനങ്ങൾ വീട്ടിലെത്തും
പഞ്ചസാര – 1 കിലോ
ചായപ്പൊടി – 200 ഗ്രാം.
 സോപ്പ് പൊടി – 1 കിലോ
അലക്ക് സോപ്പ് – 200 ഗ്രാം.
കുളിസോപ്പ് – 100 ഗ്രാം.
വെളിച്ചെണ്ണ – അര ലിറ്റർ.
പാമോയിൽ – അര ലിറ്റർ
കടുക് – 100 ഗ്രാം.
ജീരകം – 50 ഗ്രാം.
ഉലുവ -50 ഗ്രാം.
മുളക് പൊടി – 200 ഗ്രാം.
മല്ലിപ്പൊടി – 200 ഗ്രാം.
സാമ്പാർ പൊടി – 100 ഗ്രാം 
സവോള   – 2 കിലോ
ചെറിയ ഉള്ളി –  500 ഗ്രാം.
വെളുത്തുള്ളി – 100 ഗ്രാം 
എന്നിങ്ങനെ ആയിരിക്കും 500 രൂപയുടെ കിറ്റിൽ ഉണ്ടാവുക.
ആയിരം രൂപയുടെ കിറ്റിൽ 
പഞ്ചസാര – 2 കിലോ
ചായപ്പൊടി – 500 ഗ്രാം.
 സോപ്പ് പൊടി സൺലൈറ്റ് – 1 കിലോ 
അലക്ക് സോപ്പ് – 500 ഗ്രാം.
കുളിസോപ്പ് – 100 ഗ്രാം.
വെളിച്ചെണ്ണ – ഒരു ലിറ്റർ.
പാമോയിൽ –  ഒരു ലിറ്റർ
കടുക് – 200 ഗ്രാം.
ജീരകം – 200 ഗ്രാം.
ജീരകം ചെറുത്. – 100 ഗ്രാം.
ഉലുവ – 100 ഗ്രാം.
മുളക് പൊടി – 400 ഗ്രാം.
മല്ലിപ്പൊടി – 400 ഗ്രാം.
സാമ്പാർ പൊടി – 200 ഗ്രാം 
ചിക്കൻ മസാല – 200 ഗ്രാം.
സവോള   – 2 കിലോ
ചെറിയ ഉള്ളി –  1 കിലോ .
വെളുത്തുള്ളി – 200 ഗ്രാം.
എന്നീ സാധനങ്ങളാണ് അടങ്ങിയിട്ടുള്ളത്. 
രാജ്യത്തെ ആദ്യത്തെ
 മൾട്ടി വെൻഡർ സർവ്വിസ് / ഷോപ്പിംഗ് പോർട്ടലായ www.kerala.shopping എന്ന പോർട്ടലിന്റെയും ബാംഗ്ലൂർ ആസ്ഥാനമായ   ഐ.ടി. സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെയും സൗജന്യ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൃഷി വകുപ്പ് വയനാട് എഫ് പി.ഒ. ഫെഡറേഷനുമായി ചേർന്ന് നേരത്തെ വയനാട്ടിലെ 15 പ്രൊഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ ഒരു മാസത്തിലധികമായി ജീവനി സഞ്ജീവനി പച്ചക്കറി വാഹനങ്ങൾ ഇപ്പോഴും ഗ്രാമങ്ങളിൽ ഓടുന്നുണ്ട്. 
www.kerala.shopping എന്ന പോർട്ടൽ വഴി
ഓൺലൈനായും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്ക്.. 96563475995 എന്ന നമ്പറിൽ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടാം.
   ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ ബി. നസീമ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി ശാന്തി ,അസിസ്റ്റൻറ് ഡയറക്ടർ സജിമോൾ , വേവിൻ പ്രൊഡ്യൂസർ കമ്പനി ഇനി ചെയർമാൻ എം കെ ദേവസ്യ, എഫ് പി.ഒ.  ഫെഡറേഷൻ  കോഡിനേറ്റർ  സി.വി .ഷിബു തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *