തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഈ മാസം 10,11 (മാര്‍ച്ച് 10,11) തീയതികളില്‍ പാലും പരിശുദ്ധിയും – കര്‍ഷകര്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേരെയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ 0471-2440911 എന്ന ഫോണ്‍ നമ്പറിലോ, ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തില്‍ നേരിട്ടോ,principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് ഈ മാസം 9-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതാണ്.
Sunday, 29th January 2023
Leave a Reply