ലിക്സൺ വർഗ്ഗീസ്
കേരവൃക്ഷങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. പ്രകൃതി മനോഹരിത നിറഞ്ഞു നിൽക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് കേരങ്ങളാൽ നിറഞ്ഞു നിൽക്കുന്നു എന്നതു കൊണ്ടാണ്. തെങ്ങിൽ നിന്നും വൈവിദ്ധ്യങ്ങളായ നിരവധി ഉല്പന്നങ്ങളാണ് നിർമ്മിക്കാൻ കഴിയുക. വെളിച്ചെണ്ണയുടെ ഉന്നമനം ലക്ഷ്യമിട്ട്
ഇന്റർനാഷ്ണൽ കോക്കനട്ട് കമ്യുണിറ്റി രൂപീകരിച്ചത് 1969 ലായിരുന്നു.എണ്ണ വിഭാഗത്തിൽ വെളിച്ചണ്ണക്കാണ് പ്രഥമസ്ഥാനം. തെങ്ങിൽ നിന്നും ലഭിക്കുന്ന മറ്റൊരു ഉല്ലന്നമാണ് നീര. ഈ പാനിയത്തിന് ഗ്ലോബൽ മാർക്കറ്റിൽ തന്നെ വലിയൊരുസ്ഥാനമുണ്ട്.
തേങ്ങയിൽ നിന്ന് തന്നെ വിവിധ തരതത്തിലുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.1993 കാലഘട്ടത്തിൽ തേങ്ങയിൽ നിന്നും 29 ഉത്പനങ്ങൾ ഉണ്ടാകുവാൻ മാത്രമേ സാധിച്ചിരുന്നൊള്ളു എന്നാൽ 2017 ലെ കണക്കുകൾ അനുസരിച്ച് 97 ൽ അധികം ഉത്പന്നങ്ങൾ ഉണ്ടാകുവാൻസാധിച്ചു എന്നതും വലിയൊരു കാര്യമാണ്. വെർജിൻ കോക്കനട്ട് ഓയിൽ എന്ന സംരംഭം ആദ്യമായി കൊണ്ട് വന്ന ഫിലിപ്യൻസ് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനത്. ഒരു തെങ്ങിൽ നിന്നും വ്യത്യസ്തമായ രീതികളിൽ ലാഭം കണ്ടെത്താൻ സാധിക്കും തടി ,ചിരട്ട ,തേങ്ങ ,കൊപ്ര ,നീര ,ചകിരി ,കരിക്കട്ട എന്നിങ്ങനെ വിവിധ തരത്തിൽ,കോക്കനട്ട് സെറ്റർ നല്ലൊരു വരുമാന മാർഗമാണ്.പ്രായം കൂടിയ തെങ്ങുകൾ വെട്ടി മാറ്റുകയും പകരം പുതിയ തെങ്ങ് വയ്ക്കുവാനുള്ള സർക്കാരിന്റെ പദ്ധതി ഒരുങ്ങുന്നു.പ്രളയം മൂലം തെങ്ങുകൾ നാശം വന്ന് പോവുകയും,കരിഞ്ഞു പോവുകയും ചെയ്തിരുന്നു ഇങ്ങനെ വന്നതോടെ തെങ്ങിൻ തൈകളുടെ ലഭ്യത കുറവായതിനാൽ ടിഷ്യുകൾച്ചറൽ മാർഗത്തിലൂടെയാണ് നല്ലയിനം തെങ്ങിൻതൈകളുടെ നിർമ്മാണം നടക്കുന്നുത്. പ്രളയം മൂലം കർഷകർക്ക് ഒരുപാട് കഷ്ടനഷ്ടങ്ങൾ നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു കർഷകരെ പുനരുദ്ധരിക്കാൻ വേണ്ട സഹായങ്ങൾ അത്യന്താപേക്ഷിതമാണ്.9 രൂപയിൽ താഴെ തേങ്ങക്ക് വില വന്നാൽ അതൊരിക്കലും ലാഭകരമാവുകയില്ലെന്നത് ചിന്തിക്കേണ്ട കാര്യമാണ്.കർഷകരുടെ കഠിനമായ പ്രയത്നം മൂലവും ഇന്റർനാഷണൽ കോക്കനട്ട് കമ്യുണിറ്റിയുടെ പ്രയത്നം കൊണ്ട് തന്നെ തെങ്ങിന്റെ ചിത്രത്തോടെ ഒരു സ്റ്റാമ്പ് ഇറക്കുവാനും സാധിച്ചു. കിടു എന്ന ഫാമിലാണ് തെങ്ങിന്റെ ജനത്തികശേഖരം സംരക്ഷിച്ചു വരുന്നത്.കേര ഷുഗർ,കോക്കനട്ട് ഐസ്ക്രീം ,തേങ്ങാപാൽ എടുത്തതിനു ശേഷം വരുന്ന പീര ഉപയോഗിച്ചു നിർമ്മിച്ച ഉത്പന്നങ്ങൾ എല്ലാം ആകർഷകമായതാണ് .ചെല്ലി (കൊമ്പൻചെല്ലി ) ഇവയെ നീക്കം ചെയ്യുവാൻ വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യണം.സ്പ്രേ ചെയ്തുകൊണ്ട് ഇവയെ തുരത്തുവാൻ സാധിക്കും അതിനായി രണ്ട് തരത്തിലുള്ള മിഷനുകൾ ആണ് ട്രാക്ടറിൽ ഘടിപ്പിച്ച ഉപകരണത്തിൽ നിന്നും മുകളിലേക്ക് സ്പ്രേ ചെയ്യന്നു.വീണ്ടും അതുപോലെ തന്നെ പറന്നു നടക്കുന്ന പറക്കുംതളികയുടെ സാമ്യമുള്ള മിഷൻ ഘടിപ്പിച്ചും കീടങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ സാധിക്കും. കേരളത്തിൽ വെള്ളിയീച്ചയുടെ സാനിധ്യം വളരെയധികം കൂടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കർഷകർ സഘടിതരാവണം എന്നാൽ മാത്രമാണ് തെങ്ങുകൃഷിയിൽ ഗുണമുണ്ടാ.ക്കുവാൻ സാധിക്കുകയുള്ളു .തെങ്ങിന്റെ പൂർണമായ സംരക്ഷണം ഇതിൽ പ്രധാന പങ്ക് തെങ്ങിന്റെ നനയാണ് മറ്റൊന്നാണ് മണ്ണ് പരിശോധന ഇതിനായി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബുകളും നിലവിലുണ്ട്.പ്രളയത്തിൽ ധാരാളം എക്കൽ മണ്ണ് വന്നുപെട്ടിട്ടുണ്ട് അവയെ കണ്ടെത്തി കൃഷിക്ക് അനുയോജ്യയമാകുകയും.നിലവിൽ കണ്ടുവരുന്നത് കേരളത്തിലെ വീടുകളിൽ മായം ചേർന്ന വെളിച്ചെണ്ണകൾ കൂടുതലായി ഉപയോഗം നടക്കുന്നതും റിപ്പോർട്ടുകൾ ഉണ്ട്.അതുകൊണ്ട് തന്നെ വിവിധയിനം കമ്പനികളുടെ 117 ൽ അധികം വെളിച്ചെണ്ണ കടകളിൽ ലഭ്യമാണ് ഇതിന്റെ ദൂഷ്യമായ ഉപയോഗം മൂലം വിവിധ തരത്തിലുള്ള രോഗങ്ങൾ പിടിപെടുവാനുള്ള സാധ്യതയുള്ളതിനാൽ അവയിൽ പലതും നിരോധിച്ചു.കാർഷിക മേഖലയിൽ കർഷകരുടെ കൂട്ടായ്മയും ,ഉപദേശങ്ങളും ,പ്രവർത്തന മാർഗ്ഗങ്ങളും തെങ്ങു കൃഷിക്ക് സഹായകമാവും.മൂന്ന് തരത്തിൽ ഉള്ള തെങ്ങുകളെയാണ് പരിചയപെടുത്തുന്നത് നടിയിനം ,കുറിയിനം,സങ്കടിയിനം .നടിയിനം 25 കിലോ കൊപ്ര കിട്ടുകയും അതിനു അനുസരിച്ചുള്ള വെളിച്ചണ്ണയും ലഭിക്കുന്നുണ്ട്. രണ്ടു വിധത്തിലുള്ള തെങ്ങുകൾ ആണ് കർഷകർ എടുക്കേണ്ടത് കാറ്റ് വീഴ്ചയുള്ളയിടത്തും ,കാറ്റ് വീഴ്ചയില്ലാത്തിടത്തും എന്നിങ്ങനെ അനുയോജ്യമായവയാണ് എടുക്കേണ്ടത് .എബ്രായൂർ കൽച്ചറിന്റെ ഫലമായി തൈര് തേങ്ങാ ,മധുര തേങ്ങാ ,ചെങ്കരിക്ക് -വളരെ പ്രധാനപ്പെട്ട ഒന്നാണ് മരുന്നിനായി ഉപയോഗിക്കാവുന്നതും കൂടിയാണ് .കല്പസങ്കര തെങ്ങുകൾ ആണ് കൂടുതലായും ഉണ്ടാക്കിയെടുക്കുന്നത് .50 ആയിരത്തോളം മാതൃവൃക്ഷങ്ങളുടെ വിത്തുകൾ ഇപ്പോൾ മുതൽ ശേഖരിച്ചാൽ 2020 ൽ തെങ്ങിൻതൈകൾ ഉണ്ടാക്കുവാൻ സാധിക്കും.മഗ്നീഷ്യം എന്നിവയുടെ കുറവ് മൂലം തെങ്ങുകൾ നശിക്കുന്നതിനു കാരണമാകുന്നുണ്ട്.കൃഷിയിലേക്ക് ആവശ്യമായ വെള്ളത്തെ പാഴാക്കാതെ തന്നെ ആവശ്യത്തിന് വെള്ളം ലഭിക്കാൻ തുള്ളിനന പ്രയോഗിക്കുന്നത് വളരെയധികം നന്നായിരിക്കും. തെങ്ങിന് ഇടവിളകളായ വാഴ ,പയർ തുടങ്ങിയവ നടാവുന്നതാണ്.തെങ്ങുകൾ കൂട്ടമായി നട്ടാൽ അവ വളർച്ചയില്ലാതെ മുരടിച്ചു പോവുകയും നശിച്ചു പോവുകയും ചെയ്യുന്നു.അതിനാൽ കൃത്യമായ ബോധ്യത്തോടെ വേണം തെങ്ങുകൾ നടേണ്ടത്.തെങ്ങിൽ നിന്നും ലഭിക്കുന്ന മറ്റൊരു വരുമാന മാർഗ്ഗമാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണം.നല്ല വിത്തിനങ്ങൾ കണ്ടെത്തണം അവയുടെ കാര്യ, കാരണങ്ങൾ കണ്ടെത്തുകയും,മനസിലാക്കുകയും വേണം . ഏറ്റവും നല്ല രീതിയിൽ സൂര്യ പ്രകാശം ലഭിക്കത്തക്ക ഭാഗത്തായിരിക്കണം തെങ്ങുകൾ നടേണ്ടത്. ബോറോൺ മൂലം നശിക്കുന്ന തെങ്ങുകൾക്ക് ബോറോക്സ് നൽകണം.തെങ്ങിന്റെ മണ്ട ശ്രദ്ധിക്കണം ചെല്ലി ,മണ്ഡരി ,പൂങ്കുല ചാഴി ,എന്നി കീടങ്ങളെ ഒഴിവാക്കുവാൻ അളവിൽ വേപ്പണ്ണ മിശ്രിതം നൽകണം .വെളിയിച്ചയുടെ ശല്യം കൂടിവരുന്നതിനാൽ വാഴയിലും,തെങ്ങോലകളിലും കണ്ടുവരുന്ന കറുത്ത നിറങ്ങൾ കളയുവാൻ ഇന്ത്യയിൽ തന്നെ പ്രതേക ഇനത്തിൽ പെട്ട വണ്ടിനെ കണ്ടെത്തിയിട്ടുണ്ട് .കളയെടുത്ത് വളം ചെയ്ത് സംരക്ഷിച്ചാൽ തെങ്ങിൽ നിന്നും
നൂറുമേനി വിളവ് കൊയ്യാൻ സാധിക്കും.
കടപ്പാട് : മൃദുല (അസിസ്റ്റന്റ് ഡയറക്റ്റർ ,ഇന്റർനാഷ്ണൽ കോക്കനട്ട് കമ്യൂണിറ്റി ഇന്തോനേഷ്യ )
Leave a Reply