Saturday, 27th July 2024
കൊച്ചി :
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ,, കേരള 
അഗ്രോ പ്രോ 2019,, ഡിസംബർ 20 മുതൽ 23 വരെ കല്ലൂർ ഇന്റർ സ്റ്റേഡിയത്തിൽ നടക്കും.
കാർഷീകാധിഷ്ടത സംരംഭകരെ ശാക്തീകരിച്ച് സുസ്ഥിരമായ വിപണി ഉറപ്പ് വരുത്താൻ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് 2016 മുതൽ നടത്തി വരുന്ന പരിപാടിയാണ് കേരള ആഗ്രോ ഫുഡ് പ്രോ 2019..
ചക്ക, മാങ്ങ, അരി, വാഴപ്പഴം, ജാതിക്ക, പൈനാപ്പിൾ, കപ്പ,
സുഗന്ധ വ്യജ്ഞനങ്ങൾ എന്നീ കാർഷീക വിളകളിൽ അധിഷ്ടിതമായ കേരളത്തിലെ ചെറുകിട സൂക്ഷ്മ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.
മേളയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ ,, ഭക്ഷ്യ സംസ്കരണ മേഖലയിലെ
കേന്ദ്ര പദ്ധതികൾ എന്ന വിഷയത്തെ അധികരിച്ച്, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത, കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിലെ സാധ്യതകളും
ഇൻകുബേഷൻ സെൻറുകളും ഡോ.കെ.പി.സുധീർ ,
കാർഷീക സർവ്വകലാശാല, ഗുണമേന്മ, ഭക്ഷ്യ സംസ്കരണ നിയമങ്ങളും
ഡോക്ടർ അനന്താകരി ഷാ, ഡോക്ടർ ഗൗതം യോശ്വേശർ, കിഴങ്ങ് വിളകളിലെ മൂല്യവർദ്ധനവ് ഡോക്ടർ ഷാനവാസ് സി.ടി.സി.ആർ.ഐ ,പാക്കേജിംഗ് സാങ്കേതീക വിദ്യകൾ
പ്രേം രാജ് മാനേജർ ജില്ലാ വ്യവസായ കേന്ദ്രം എന്നിവർ ക്ലാസ്സെടുക്കം.
കാർഷീകാധിഷ്ടിത വ്യവസായ മേഖലയിൽ
മത്സരാതിഷ്ടിത ബുദ്ധിയോടെ ഇടപെടാൻ സംരംഭകരെ ശാക്തീകരിക്കുക, സുസ്ഥിരവും നൂതനവും ആയ വിപണി ഉറപ്പ് വരുത്തുക, ദേശീയ അന്തർദേശീയ വിപണിയിൽ ഇടപെടാൻ സംരംഭകരെ പ്രാപ്തമാക്കുക, കാർഷിക ഭക്ഷ്യ സംസ്കരണ മേഖലകളിലെ നവീന പ്രവണതകൾ സംരംഭകരിലേക്ക് എത്തിക്കുക, നൂതന സാങ്കേതിക വിദ്യകൾ സംരംഭകരിലേക്ക് പകരുക, 
എന്നീ ലക്ഷ്യങ്ങളിലൂടെയാണ്
കേരള 
ആഗ്രോ പ്രോ 2019
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണി മുതൽ 8 മണി വരെ നടക്കുന്ന പ്രദർശനം തികച്ചും സൗജന്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *