Wednesday, 29th September 2021
വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ 18-ാമത് കര്‍ഷക അവാര്‍ഡ് ദാനവും വാര്‍ഷിക പൊതുയോഗവും ഇന്ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ തൃശൂര്‍ മേയര്‍  അജിത വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കുന്നു. കേരള നിയമസഭ ചീഫ് വിപ്പ് കെ .രാജന്‍, എം.പി . ടി. എന്‍. പ്രതാപന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, തൃശ്ശൂര്‍ കോര്‍പ്പ
റേഷന്‍ മെമ്പര്‍ കെ. മഹേഷ് തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുക്കും.  സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച കര്‍ഷകനുളള ഹരിത കീര്‍ത്തി അവാര്‍ഡ്, ഓരോ ജില്ലയിലേയും ഏറ്റവും മികച്ച കര്‍ഷകര്‍, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വാശ്രയ കര്‍ഷക സമിതികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ജില്ലകള്‍, വരുമാന വര്‍ദ്ധനവില്‍ ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കിയ ജില്ല തുടങ്ങിയ അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. വി. എഫ്.പി.സി.കെ ഓഹരി ഉടമകളായ 1000 ത്തോളം കര്‍ഷകരാണ് വാര്‍ഷിക പോതുയോഗത്തില്‍ പങ്കെടുക്കുന്നത്. ബോര്‍ഡ് അംഗങ്ങളായ കെ.എന്‍. രാമകൃഷ്ണന്‍, മല്ലികാ ദേവി, കെ. ആര്‍ മോഹനന്‍ പിളള വി.കെ ചാക്കോ, കെ. ഷംസുദ്ദീന്‍, എ. പ്രദീപന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആരതി എല്‍. ആര്‍ ഐ.ഇ.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *