Friday, 9th June 2023

അനിൽ ജേക്കബ് കീച്ചേരിയിൽ

വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, സാലഡ്, വെള്ളരി, കാബേജ്, ക്വാളിഫ്‌ളവര്‍, ബീന്‍സ്, ബീറ്റ്രൂട്ട്, കോവല്‍, നിത്യവഴുതന, ചീര, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ സുമയുടെ മട്ടുപ്പാവ് കൃഷിയിലെ പ്രധാന ഇനങ്ങളാണ്. 198 സ്‌ക്വയര്‍മീറ്ററില്‍ 845 ഗ്രോബാഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സ്യൂഡോമോണോസ്, ഫിഷ് അമിനോ ആസിഡ്, നിംബിസിഡിന്‍ തുടങ്ങിയവ കീടരോഗബാധ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍, തിരിനന, മിസ്റ്റ് ഇറിഗേഷന്‍ എന്നിവയും ഉപയോഗപ്പെടുത്തുന്നു. കറുവറ്റ തപസ്യയിലെ ശ്രീമതി. സുമ നരേന്ദ്ര സംസ്ഥാനതല പച്ചക്കറി അവാര്‍ഡുകളിലെ മികച്ച മട്ടുപ്പാവ് കൃഷിക്ക് അര്‍ഹത നേടിയ കര്‍ഷകയാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *