ഇന്ത്യയില്‍ റബ്ബര്‍ വളരുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഫെര്‍ട്ടിലിറ്റി സ്റ്റാറ്റസ് ഓഫ് റബ്ബര്‍ ഗ്രോയിങ് സോയില്‍സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകം കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്. പ്രകാശനം ചെയ്തു. മണ്ണുപരിശോധനയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനാപൂര്വകമായ വളപ്രയോഗശുപാര്ശകളുടെ പരിഷ്കരണത്തിനായി റബ്ബര്‍ബോര്‍ഡ് വികസിപ്പിച്ചെടുത്ത ഫെര്‍ട്ടിലൈസര്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിന് ഉതകുന്ന പഠനങ്ങള്‍ക്ക് കാര്ഷികഗവേഷണസ്ഥാപനങ്ങള് പ്രാധാന്യം കൊടുക്കണമെന്നും കേരളത്തിന്റെ സാമ്പത്തികപുരോഗതിയില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന വിള എന്ന നിലയില്‍ കേരള കാര്‍ഷികസര്‍വകലാശാലയുടെ സിലബസ്സില്‍ റബ്ബറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കുമെന്നും ഡോ. ജയശ്രീ പറഞ്ഞു. ഇന്ത്യയില്‍ റബ്ബര്‍ കൃഷിചെയ്യുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഭൂപടങ്ങളുടെ പ്രകാശനം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന് നിര്‍വഹിച്ചു. മണ്ണുസാമ്പിളുകള്‍ ‘ജിയോ-റെഫറന്‍സ്ഡ്’ (ഴലീൃലളലൃലിരലറ) ആയതിനാല്‍ മണ്ണിന്റെ ഫലപുഷ്ടിയില്‍ കാലങ്ങളിലൂടെ വന്നിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. റബ്ബര്‍തോട്ടങ്ങളുടെ സുസ്ഥിരതയെ സംബന്ധിച്ച് ഈ അറിവ് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജല പുനർജനി: മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി
കാര്‍ഷികസംരംഭകര്‍ക്ക് സഹായവുമായി അഗ്രിക്കള്‍ച്ചര്‍ സ്കില്‍ കൗണ്‍സിൽ സഞ്ചരിക്കുന്ന സംസ്കരണ കേന്ദ്രവു...
ട്രോളിങ് നിരോധനം; സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പ് തുടങ്ങി
കിഴങ്ങു വർഗ്ഗങ്ങൾ നാടൻ വാഴ ഇനങ്ങൾ സംരക്ഷിച്ച് വിത്ത് ബാങ്ക് പദ്ധതിയുമായി നബാർഡ് നീർത്തട വികസന പദ്ധതി
Leave a Reply