
ആന്തൂറിയത്തിലും ഓര്‍ക്കിഡിലും ഒച്ചിന്റെ ഉപദ്രവം നിയന്ത്രിക്കുന്നതിനായി ചട്ടിയില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ട് കൊടുക്കുകയും വേപ്പെണ്ണ ഇമള്‍ഷന്‍ തളിച്ച് കൊടുക്കുകയും ചെയ്യുക. ഒച്ച് പുറത്ത് വരുന്ന സമയങ്ങളില്‍ പെറുക്കിയെടുത്ത് നശിപ്പിക്കുകയും വേണം. രാത്രികാലങ്ങളില്‍ നനഞ്ഞ ചണച്ചാക്കില്‍ കാബേജ്, പപ്പായയുടെ ഇല എന്നിവ വിതറി ഒച്ചുകളെ ആകര്‍ഷിച്ച് വരുത്തി ശേഷം അതിരാവിലെ ഇവയെ ഉപ്പ് വിതറി നശിപ്പിക്കുക.
Leave a Reply