Saturday, 27th July 2024

മൃഗ സംരക്ഷണ വകുപ്പും കൊല്ലം നീരാവില്‍ എസ്.എന്‍.ഡി.പി.യോഗം ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അരുമ മൃഗ-പക്ഷി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എസ്.എന്‍ ഡി പി.യോഗം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് (ഡിസംബര്‍ 30) രാവിലെ 9 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചെറിയ ഫിഞ്ചസ് കുരുവികള്‍ മുതല്‍ വലിയ മക്കാവ് തത്തകള്‍ വരെ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സുനാമി, ഭൂകമ്പം എന്നിവ മുന്‍കൂട്ടി കണ്ടെത്തുന്ന ഫെസന്റ് പക്ഷികള്‍, അംഗോറ മുയലുകള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍, ടര്‍ക്കികള്‍ ,അലങ്കാര മത്സ്യങ്ങള്‍, കുതിരകള്‍ എന്നിവയെ അണിനിരത്തി രാവിലെ 9 മുതല്‍ 5 വരെയാണ് പ്രദര്‍ശനം. ‘അരുമകള്‍ അലങ്കാരത്തിനും ആദായത്തിനും’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *