Friday, 19th April 2024

മൃഗപരിപാലന നിര്‍ദ്ദേശങ്ങള്‍

Published on :

കന്നുകാലികളില്‍ ചര്‍മ്മ മുഴ രോഗത്തിനെതിരെയുളള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. രോഗം പരത്താന്‍ സാധ്യതയുളള ബാഹ്യപരാദങ്ങളായ പട്ടുണ്ണി, ചെളള്, ഈച്ച എന്നിവയെ നശിപ്പിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ചര്‍മ്മരോഗം വന്ന പശുക്കളെ മാറ്റി താമസിക്കുക. രോഗതീവ്രത അനുസരിച്ച് മൃഗ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പുറത്തു പുരട്ടുന്ന ലേപനങ്ങളും ഗുളികകളും മറ്റു മരുന്നുകളും ഉപയോഗിക്കുക.…

സംയോജിത വിളവെടുപ്പാനന്തര പരിപാലനം : ധനസഹായം

Published on :

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന് ധനസഹായം നല്‍കി വരുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കുന്നതാണ്. വ്യക്തികള്‍, കര്‍ഷക …

ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ 2023 ജനുവരി നാലു മുതല്‍ 15 വരെ ന്യൂ ഇയര്‍ ഫെസ്റ്റ് – പ്രദര്‍ശന വിപണന ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കല്‍ വാണിജ്യ സ്റ്റാള്‍, ഫുഡ് ഫെസ്റ്റ്, നഴ്‌സറി, പെറ്റ് ഷോ, ഫാം ടൂറിസം, അമ്യുസ്‌മെന്റ് പാര്‍ക്ക്, …

വൈക്കോൽ പോഷക സമ്പുഷ്ടീകരണം

Published on :

കന്നുകാലി തീറ്റയായി ഉപയോഗിയ്ക്കുന്ന വൈക്കോൽ കൂടുതൽ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടൂീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും.  എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വെെക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വെെക്കോല്‍ സൂക്ഷിക്കാവുന്നതാണ്. നാല് കിലോ …

ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു.

Published on :

ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. റബ്ബറുത്പാദകസംഘങ്ങളില്‍ ഷീറ്റുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ളതും റെയിന്‍ഗാര്‍ഡുചെയ്തതുമായ സ്വന്തം തോട്ടങ്ങളില്‍ കുറഞ്ഞത് നൂറ് മരങ്ങളെങ്കിലും തനിയെ ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18-നും 59-നും ഇടയിലായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സുവരെയുള്ള …

ഗാമശ്രീ മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്

Published on :

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറിട്ടുണ്ട്. ആവശ്യമുളളവര്‍ 9495000923, 9495000933 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ, നേരിട്ട് കൊട്ടിയം ഫാമില്‍ നിന്ന് കോഴികളെ വാങ്ങുകയോ ചെയ്യാവുന്നതാണന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.…

ഫാം ഷോ: ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു.

Published on :

ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിക്കുന്ന ‘ഫാം ഷോ’ –യിലേക്ക് അനുയോജ്യമായ ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. ലോഗോ ഈ മാസം 26-ന് (26.12.2022 –ന്) വൈകുന്നേരം 5 മണിക്ക് മുന്‍പായി ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതാണ്.…

കേരഗ്രാമം പദ്ധതി: ഉദ്ഘാടനം

Published on :

എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാന്‍ഡില്‍ നാളികേര അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം എന്ന് കൃഷി മന്ത്രി പി പ്രസാദ്. നാളികേര കൃഷിയുടെ ഉല്‍പ്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പാല എം എം പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഇലത്തീനി പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ തന്നെ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോട് കൂടിത്തന്നെ നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5% തയ്യാറാക്കി തളിച്ചു കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ …

ആഫ്രിക്കൻ പന്നിപ്പനി : കർഷകരുടെ ശ്രദ്ധയ്ക്ക്

Published on :

പാലിക്കേണ്ടവ  

 

  1. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളിൽ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.
  2. ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്ക്കരിക്കണം.
  3. പട്ടുണ്ണികളെ അകറ്റാൻ നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളണം.4. രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിൽ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമിൽ നിന്നും മൃഗങ്ങളുടെ അകത്തേയ്ക്കോ പുറത്തേയ്ക്കോ ഉള്ള സഞ്ചാരം ഒഴിവാക്കുകയും വേണം.
  4. പന്നികൾ അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത്