കന്നുകാലികളില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ പ്രധാനമാണ് ലംപി സ്‌കിന്‍ ഡിസീസ് അഥവാ സാംക്രമിക ചര്‍മമുഴ രോഗം. പശുക്കളുടെ പാലുല്‍പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ഈ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി വൈറസുകളാണ്. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുളളത്. ഉയര്‍ന്ന പനി, കറവയിലുളള പശുക്കളുടെ ഉത്പാദനം ഗണ്യമായി കുറയല്‍, തീറ്റമടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മുക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയാണ് ആദ്യലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുളളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുളള മുഴകള്‍ പ്രത്യക്ഷപ്പെടും. വ്രണങ്ങളില്‍ ഈച്ചകളെ അകറ്റാനും മുറിവുണക്കുന്നതിനുമായ മരുന്നുകള്‍ പ്രയോഗിക്കണം. ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
Saturday, 10th June 2023
Leave a Reply