കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സ്‌ടെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 48 ആഴ്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ 80 സെഷനുകളും എട്ട് ഫീല്‍ഡ് സന്ദര്‍ശനങ്ങളും ഉള്‍പ്പെടുന്നു. 20,000 രൂപ കോഴ്‌സ് ഫീസുള്ള പ്രസ്തുത കോഴ്‌സിലേക്ക് കൃഷി ഭവനില്‍ ലഭ്യമായ അപേക്ഷകള്‍ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാര്‍ശ …
റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം
Published on :റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടാപ്പിങ്ങിനായി അടയാളപ്പെടുത്തല്‍, എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 10) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.
…
വാഴയുടെ ഇലപ്പുള്ളി രോഗം തടയാം
Published on :നാലുമാസം പ്രായമായ വാഴകള്‍ക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കേണ്ടതും രോഗം ആരംഭിച്ച വാഴകള്‍ക്ക് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കേണ്ടതുമാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കര്‍ഷകര്‍ പിണ്ടിപ്പുഴുവിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഇലകള്‍ക്ക് …
ആടുകളിലെ കൃത്രിമബീജാധാനം: ശാസ്ത്രീയ-പ്രായോഗിക പരിശീലനം
Published on :കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃ ഗപ്രത്യുല്പാദന-പ്രസവചികിത്സാവിഭാ ഗം 2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ ശാസ്ത്രീയ-പ്രായോ ഗിക പരിശീലനം നടത്തുന്നു. യൂണിവേഴ്‌സിറ്റിയുടെ വയനാടുള്ള പൂക്കോട് സെന്ററില്‍ വെച്ചായിരിക്കും പരിശീലനം. ഓരോ ബാച്ചിലും …
വിളകളെ വേനല്‍ച്ചൂടില്‍ നിന്നുംസംരക്ഷിക്കാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
Published on :രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കാന്‍ പാടുളളതല്ല. ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് ഉണങ്ങിയതെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് ഏറ്റവും അവശ്യം അനുവര്‍ത്തിക്കേണ്ടതാണ്. മണ്ണിലുളള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകരമാകുന്നവിധം ഒരു പുതപ്പിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് ഇത് ചെയ്യുന്നത്. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടുപോകുന്നതും ഇതുമൂലം പരിമിതപ്പെടുന്നു. ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും …
ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രദര്‍ശനം
Published on :പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി ഭവന്‍/ കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങിയവ ബ്ലോക്കുതല നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ …
‘വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകള്‍ : അപേക്ഷ ക്ഷണിക്കുന്നു
Published on :കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച നൂതനകോഴ്‌സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകള്‍’ എന്ന 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഒന്നാമത്തെ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും രജിസ്‌ട്രേഷന്‍ …
‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഈ മാസം 12 ന് (12/04/2024) രാവിലെ 10.00 മണി മുതല്‍ 5.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണ്.…
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം
Published on :കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് 18 വയസ്സുമുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ക്കും, 5 സെന്‍്‌റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ (തോട്ട വിളകള്‍ക്ക് എഴര ഏക്കര്‍ വരെ), പാട്ടത്തിനു കൃഷിചെയ്യുന്ന കര്‍ഷകര്‍, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി പ്രധാന ഉപജീവനമാര്‍ഗമായിട്ടുള്ളവര്‍, വാര്‍ഷികവരുമാനം 5 ലക്ഷത്തിന് താഴെയുള്ളവര്‍, കൃഷി അനുബന്ധമേഖലകളായ മൃഗസംരക്ഷണം, …
ലേലം/ക്വട്ടേഷന്‍
Published on :എറണാകുളം ജില്ലയിലെ കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീന്‍ എന്നിവ ലേലം/ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ വില്പനയ്ക്ക് ലഭ്യമാണ്. ഏപ്രില്‍ 16ന് രാവിലെ 10 വരെ ക്വാട്ടേഷന്‍ സ്വീകരിക്കും. ഏപ്രില്‍ 16ന് രാവിലെ 11 നാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9526041126, 9526041186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.…





