സംസ്ഥാന കൃഷി വകുപ്പ് ഏറ്റവും മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തികളുടെ നാമനിര്‍ദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കുകയില്ല. കര്‍ഷകഭാരതി അവാര്‍ഡ് മുന്നു വിഭാഗങ്ങളായാണ് നല്‍കുന്നത്. അച്ചടി മാധ്യമം, ദ്യശ്യ മാധ്യമം, നവ മാധ്യമം കാര്‍ഷിക പത്ര പ്രവര്‍ത്തന മേഖലയിലെ നോമിനേഷന്‍ തീയതി മുതല്‍ പുറകോട്ട് ഒരു വര്‍ഷത്തെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അപേക്ഷയും വിശദാംശങ്ങളും www.keralaagriculture.gov.in, www.fibkerala.gov.in എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 11.07.2023. അപേക്ഷകര്‍ ‘പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3’ എന്ന വിലാസത്തില്‍ അയക്കണം. നോമിനേഷനുകളുടെ പുറത്ത് ‘കര്‍ഷക ഭാരതി അവാര്‍ഡ്-2022 ഏതു വിഭാഗം’ എന്നത് പ്രത്യേകം രേഖപ്പെടുത്തണം.
Tuesday, 29th April 2025
Leave a Reply