Monday, 13th May 2024

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാം

Published on :

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാന്‍ വേണ്ടത് കേവലം രണ്ട് രേഖകള്‍ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക കണക്ഷനും, കന്നുകാലി ഫാമുകള്‍, പൗള്‍ട്രി ഫാമുകള്‍ തുടങ്ങിയവയ്ക്കുള്ള കാര്‍ഷിക …

ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രദര്‍ശനം

Published on :

പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി ഭവന്‍/ കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങിയവ ബ്ലോക്കുതല നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ …

മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ : വെബിനാര്‍

Published on :

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റും കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ എന്ന വിഷയത്തില്‍ മെയ്് 10 ന് രാവിലെ 10 മണി മുതല്‍ 2.00 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9894244344, 9080153435 എന്നീ ഫോണ്‍ നമ്പരുകളിലോ niftemt.ac.in …

നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്ക്.

Published on :

കൃഷിവകുപ്പിന്‍്‌റെ ചിറയിന്‍കീഴ് സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ശ്രേയസ് ഇനം നെല്‍വിത്തും പച്ചക്കറിത്തൈകളും വില്‍പനയ്ക്കുണ്ട്. ഫോണ്‍ നമ്പര്‍ 9383470299.…

കാര്‍ഷിക ബിരുദധാരികള്‍ക്കുള്ള മികച്ച ഉപരിപഠന മേഖലകള്‍

Published on :
കാര്‍ഷിക ബിരുദധാരികള്‍ക്കുള്ള മികച്ച ഉപരിപഠന മേഖലയാണ് അഗ്രിബിസിനസ് മാനേജ്‌മെന്റ്, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് മുതലായ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാവുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ്, റൂറല്‍മാനേജ്‌മെന്റ് കോഴ്‌സുകളുണ്ട്. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റില്‍ അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌റ് ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാര്‍ഷിക, കാര്‍ഷിക

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു!!

Published on :

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം നിരവധി താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചതില്‍ പരിശോധിച്ച മൂന്ന് സാമ്പിളുകളും പോസീറ്റിവ് ആണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ സ്ഥിരീകരിച്ച മേഖല കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ-സംരക്ഷണ വകുപ്പ് …

കുളമ്പുരോഗം നിയന്ത്രിക്കാം

Published on :

കുളമ്പുരോഗം ക്ഷീരകര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീര സംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. പശുക്കിടാങ്ങള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. ആദ്യ കുത്തിവെപ്പ് നല്‍കി …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

കണ്ണിമാങ്ങാപ്പരുവത്തില്‍ മാങ്ങ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടു ഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്റെ കുറവുകൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന ക്രമത്തില്‍ കലക്കി സ്‌പ്രേ ചെയ്യുക (ബോറിക് ആസിഡ് 20 ഗ്രാം പാക്കറ്റായി മെഡിക്കല്‍ ഷോപ്പില്‍ ലഭിക്കും). ഈ …

കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍

Published on :

കര്‍ഷകരുടെ ഉന്നമനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കോംപ്രിഹന്‍സീവ് ഡെവലപ്‌മെന്‍്‌റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികള്‍ക്ക് വളര്‍ച്ചോപാധികള്‍ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടര്‍ ഒന്നിന് 5500 രൂപ വിതം സബ്‌സിഡി നല്‍കുന്നു. തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് …

ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

Published on :

കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഈ മാസം 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9744321158.…