Wednesday, 29th September 2021

മക്കാവു തത്തകള്‍
വി.എം. രഞ്ജിത്ത് (പെറ്റ് കണ്‍സള്‍ട്ടന്‍റ്)

വര്‍ണഭംഗിയില്‍ ഏറ്റവും മുന്നിലാണ് മക്കാവു തത്തകള്‍. സെന്‍ട്രല്‍ അമേരിക്കയും, സൗ ത്ത് അമേരിക്കയും ആണ് ഇവ യുടെ ഒറിജിന്‍. ഏകദേശം 50-55 വര്‍ഷത്തോളം ആയുസ്സുള്ള ഇവര്‍ വളരെ ബുദ്ധിശാലികളും വളരെയെളുപ്പത്തില്‍ മനുഷ്യ രോട് ഇണങ്ങുന്നവരുമാണ്. പ്രധാനമായും 18 ഇനങ്ങള്‍ ആണുള്ളത്. അവയില്‍ ഏറ്റവും വലുതാണ് ഹയാസിന്ത് മക്കാവ്. മറ്റുള്ളവ ഗ്ലോക്കസ് മക്കാവ്, ലിയേഷ്സ് മക്കാവ്, സ്പിക്സ് മക്കാവ്, ക്യാനിന്‍ഡ് മക്കാവ്, ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ്, മിലിട്ടറി മക്കാവ്, ബഫൂണ്‍സ് മക്കാവ്, സ്കാര്‍ലറ്റ് മക്കാവ്, ഗ്രീന്‍ വിങ്ങ്ട് മക്കാവ്, ക്യൂബന്‍ മക്കാവ്, റഡ് ഫ്രണ്ഡേ മക്കാവ്, യെല്ലോ കോളേസ് മക്കാവ്, സിവിയര്‍ മക്കാവ്, നഡ് ബല്ലീഡ് മക്കാവ്, ഇല്ലിഗേഷ്സ് മക്കാവ്, ഹാന്‍സ് മക്കാവ്, നോബിള്‍ മക്കാവ് എന്നിവയാണവ.
ശരീരം പോലെ തന്നെ വലുതാണവയുടെ ശബ്ദവും. ചില സമയത്ത് അത് 105 ഡസി ബല്‍ വരെ വരാറുണ്ട്. സാധാര ണയായി ഒരു പ്രായപൂര്‍ത്തിയായ മക്കാവ് 3 വയസ്സുമുതല്‍ 8 വയസ്സുവരെയുള്ള ഒരു മനുഷ്യ കുട്ടിയുടെ വൈകാരിക ഭാവങ്ങള്‍ കാണിക്കും. കൂടുകളില്‍ ഇണക്കി വളര്‍ത്തുമ്പോള്‍ ഇവയ്ക്ക് നല്ല ശ്രദ്ധ, കൂടാതെ കളിപ്പാട്ടങ്ങള്‍ പ്രജനനത്തിനായി മൂന്നടി നീളം, മൂന്നടി വീതി, രണ്ടടി ഉയരം ഉള്ള മരപ്പെട്ടികള്‍ വച്ചുകൊടുക്കേ ണ്ടതാണ്. നല്ല കട്ടിയുള്ള മരത്ത ടികള്‍ക്കൊണ്ടുവേണം ഇവയു ണ്ടാക്കാന്‍. പ്രജനന കാലമടു ക്കുമ്പോള്‍ ആണ്‍ തത്തകള്‍ വളരെയധികം ആക്രമണസ്വഭാവം ഉള്ളവയാകുന്നു. ഇണയുടെ മേല്‍ വളരെയധികം ശ്രദ്ധ കാണിക്കു കയും ചെയ്യുന്നു. പ്രജനനകാലമ ടുക്കാറാകുമ്പോള്‍ ഇവയ്ക്ക് ചെറുപയര്‍, വന്‍പയര്‍, കടല, ചോളം, നിലക്കടല, ബദാം, കശുവണ്ടി പരിപ്പ് എന്നിവ നല്‍കേണ്ടതാണ്. ഇവ കൊഴു പ്പിന്‍റെ അളവ് കുറയാതെ സഹായിക്കുന്നു. ശരാശരി നാലു മുട്ടകള്‍ വരെ ഇടുന്ന ഇവയുടെ മുട്ടകള്‍ വിരിയാന്‍ 28 ദിവസ ത്തോളമെടുക്കും. കുഞ്ഞുങ്ങളെ കൃത്രിമ ആഹാരംകൊടുത്ത് വളര്‍ത്തിയെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇങ്ങനെ ചെയ്യു ന്നതിലൂടെ കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറക്കാന്‍ സഹാ യിക്കും. കുഞ്ഞുങ്ങള്‍ തനിയെ തീറ്റ തിന്നണമെങ്കില്‍ 4 മാസ ത്തോളം ആവശ്യമുണ്ട്.
സാധാരണയായി അസുഖ ങ്ങള്‍ കുറച്ചുമാത്രമേ ഇവയെ കീഴ്പെടുത്താറുള്ളൂ. എന്നാല്‍ സിറ്റക്കോസിസ്, ഹെര്‍ഫസ് വൈറസ്, ബീക്ക് ആന്‍ഡ് ഫെതര്‍ ഡിസീസ്, ഫ്രഞ്ച് മോള്‍ട്ട് എന്നിവ ഇവയില്‍ മാരകമായേക്കാം. ഇത്ത രം അസുഖകാരികളായ വൈറസ് മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. ചെറിയ ചെറിയ പരിശീലനങ്ങള്‍ കുടിക്കാനും കുളിക്കാനുമാവശ്യമായ ജലം എന്നിവ നല്‍കേണ്ടതാണ്. ഭക്ഷ ണ കാര്യങ്ങള്‍ എടുത്താല്‍ വള രെയധികം പ്രോട്ടീനും കൊഴുപ്പും ഭക്ഷണത്തില്‍ മുഖ്യഘടകമാക്കേ ണ്ടതാണ്. ശരീരത്തില്‍ കാല്‍സ്യ ത്തിന്‍റെ അളവ് കുറയാതെ നോക്കുകയും വേണം. ഒരിക്കലും ഒരു തുടക്കക്കാരനും വളര്‍ത്താന്‍ പറ്റിയ ഒരു പക്ഷിയല്ല മക്കാവ് തത്തകള്‍. അവയുടെ കൊക്കു കള്‍ വളരെ ബലമേറിയതും അബദ്ധത്തില്‍ കടിയേറ്റാല്‍ അത് മാരക മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. ആയതിനാല്‍ ചിരപരി ചിതനായ ഒരാള്‍ക്കു മാത്രമേ മക്കാവ് തത്തകളെ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഇനി നമുക്ക വയുടെ പ്രജനന രീതികള്‍ നോക്കാം.
ശരാശരി നാലുവയസ്സിനു അഞ്ചര വയസ്സിനും ഇടയിലുള്ള വയെ പ്രായപൂര്‍ത്തിയായവ എ ന്നു വിളിക്കാം. ഇവയെ പ്രജനന ത്തിനായി ഉപയോഗിക്കു മ്പോള്‍ വളരെ വിസ്താരമേറിയ കൂടുകള്‍ മരക്കമ്പുകള്‍ എന്നിവ നല്‍കേണ്ടതാണ്. ഒരുജോഡി മക്കാവുകള്‍ക്ക് ശരാശരി 15 അടി നീളം 10 അടി വീതി 10 അടി ഉയരം എന്നിവയാണ് വേണ്ടത്. കൂടുനിര്‍മ്മാണത്തിനുള്ള വല നല്ല കട്ടിയുള്ളതല്ലെങ്കില്‍ (ങശിശാൗാ 8 ഏമഴല 6 ഏമഴല) അവ കടിച്ച് നശിപ്പിക്കുകയും പുറത്തുപോകുവാനും സാധ്യത കൂടുന്നു. ഇരിക്കാനുള്ള മരക്കമ്പു കള്‍ നല്ല വണ്ണമുള്ളതായിരി ക്കണം. മാത്രമല്ല പകര്‍ന്നാല്‍ ചികിത്സ ഒരു പരിധിവരെ അസാ ധ്യമാണ്. ആയതിനാല്‍ വളരെ വൃത്തിയും വെടിപ്പും വായുസ ഞ്ചാരവും സര്‍വ്വോപരി സ്വകാര്യ തയുള്ള സ്ഥലങ്ങള്‍ വേണം ഇവയ്ക്കു തിരഞ്ഞെടുക്കുവാന്‍.
ഫോണ്‍: 9287545454

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *