താറാവ് പ്ലേഗ് അഥവാ താറാവ് വസന്ത എന്ന രോഗത്തിന്റെ ഹേതു ഹെർപ്പിസ് ഇനത്തിൽപ്പെട്ട ഒരു വൈറസാണ്. രോഗം പ്രധാനമായും പകരുന്നത് രോഗമുള്ള താറാവുകളുടെ വിസർജ്ജന വസ്തുക്കൾ തീറ്റയിലും വെള്ളത്തിലും കലരുന്നത് കൊണ്ടാണ്.
രോഗലക്ഷണങ്ങൾ
പാതിയടഞ്ഞ കണ്ണുകൾ, കാലുകൾക്ക് തളർച്ച, ചിറകുകൾക്ക് സ്വാധീനക്കുറവ്, വെളിച്ചത്തിൽ വരാതെ പൊന്തക്കാട്ടിലും മറ്റും ഒളിച്ചിരിക്കുക, തല കുനിക്കുമ്പോൾ പച്ച കലർന്ന മഞ്ഞ ദ്രാവകം ഒഴുകി വരിക എന്നിവയാണ്.
പ്രതിരോധം
താറാവ് വസന്ത രോഗത്തിന് ചികിൽസയില്ല. പ്രതിരോധം തന്നെയാണ് പോംവഴി.
Leave a Reply