Saturday, 27th July 2024

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ചത്തുവീണ കുറുനരികളിൽ  പേവിഷബാധ സ്ഥിരീകരിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറി ശൃംഖലയുടെ ആസ്ഥാനമായ തിരുവനന്തപുരം പാലോട് പ്രവർത്തിയ്ക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ (S I A D) നടത്തിയ  പരിശോധനയിലാണ് കുറുനരികളിൽ പേവിഷബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ കുറ്റിയാനി മൃഗാശുപത്രിയുടെ പരിധിയിൽ  ഒരു കുറുനരി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കടിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം ഈ  കുറുനരിയുടെ കഴുത്തിൽ  നായയുടെ കടിയേറ്റ് ചത്തുവീണ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പാലോട്  S I A Dൽ നടത്തിയ  പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പത്തനംതിട്ട ജില്ലയിലെ കോന്നി വനത്തോട് ചേർന്നുള്ള റബർ തോട്ടത്തിൽ നിന്നും ചത്തുവീണ നിലയിൽ കണ്ടെത്തിയ ഒരു കുറുനരിയിലും തിരുവനന്തപുരം പാലോട് S I A D നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *