Thursday, 8th June 2023

ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ പാല്‍, വെളളം, കാലിത്തീറ്റ എന്നിവയുടെ ഗുണമേന്മ സംബന്ധിച്ച വിവിധ പരിശോധനകള്‍ നടത്തുവാനും, കാലിബ്രേഷന്‍ നടത്തുന്നതിനും സൗകര്യം ലഭ്യമാണ്. നിശ്ചിത ഫീസ് ഒടുക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്റ്റേറ്റ് ഡയറി ലബോറട്ടറി പബ്ലിക് റിലേഷന്‍സ് ഓഫീസുമായി 0471-2440074 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 25 എണ്ണത്തില്‍ കൂടുതല്‍ പൂവന്‍ കോഴി കുഞ്ഞുങ്ങളുടെ ബുക്കിങ്ങ് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 10 മണി മുതല്‍ 3 മണി വരെ സ്വീകരിക്കുന്നതാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിന് 10 രൂപാ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0471- 2730804

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *