Monday, 28th October 2024

ആലപ്പുഴ ജില്ലയിലെ  പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള  ഹരിപ്പാട് നഗരസഭ ഉൾപ്പെടെ 16 പഞ്ചായത്തുകളിലും ഒക്ടോബർ 30വരെ ജില്ലാ കളക്ടർ  നിരോധനം ഏർപ്പെടുത്തി. താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ആണ് നിരോധിച്ചത് . ഹരിപ്പാട് നഗരസഭ, എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ആണ് നിരോധനം നിലനിൽക്കുക.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ പരിധിയ്ക്കകത്തുള്ള മുഴുവൻ  പക്ഷികളുടെയുെം കള്ളിംഗ്  പൂർത്തീകരിച്ചതിനാൽ പ്രദേശം അണുവിമുക്താമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എട്ട് റാപ്പിഡ് റെസ്പോൺസ് ടീം (R R T) ഇന്ന് പുലർച്ചെ ഒരു മണിയോടെ ആകെ  15,694 താറാവുകളെയും കൊന്ന് കത്തിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *