Saturday, 27th July 2024

* ശീതകാല കിഴങ്ങു വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൃഷി ചെയ്യുന്നത്.
* നേരിട്ട് വിത്ത് പാകി വളര്‍ത്തുന്ന വിളകളാണിവ. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി ക്വീന്‍ എന്നീ ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്.
* നല്ലനീര്‍ വാര്‍ച്ചയും, സൂര്യപ്രകാശവും ഇളക്കമുവുമുള്ള മണ്ണാണ് കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.
* മണ്ണിലെ അമ്ലത നിയന്ത്രിക്കുന്നതിനും കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നിലമൊരുക്കുമ്പോള്‍ ഒരു സെന്ററിലേക്ക് 1 മുതല്‍ 2 കിലോ കുമ്മായം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം.
* കുമ്മായ പ്രയോഗം നടത്തി 15 ദിവസത്തിനു ശേഷം 100 കിലോ ഒരു സെന്റിന് എന്ന തോതില്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം ചേര്‍ത്ത് വേണം നിലം ഒരുക്കാന്‍.
* സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ ഇവയുടെ വിത്തുകള്‍ തവാരണകളില്‍ പാകാം.
* ഇവയുടെ വിത്ത് ശേഖരണവും കൃഷിക്കായുള്ള തയ്യാറെടുപ്പുകളും ഇപ്പോള്‍ ആരംഭിക്കാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *