പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ ഈ മാസം 19, 20 (സെപ്റ്റംബര്‍ 19,20) തീയതികളില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താല്‍പര്യമുളളവര്‍ 04734 266869, 9495390436 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, വാട്ട്‌സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Friday, 29th September 2023
Leave a Reply