കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഓണവിപണിയോടനുബന്ധിച്ച് ഇന്നു വരെ എല്ലാ ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റുകള്‍ വഴി പഴം -പച്ചക്കറികള്‍ വിതരണം നടത്തും. ഏകീകൃത ഡിസൈനിലുള്ള മൊബൈല്‍ യൂണിറ്റുകള്‍ ജില്ലകളിലെ എല്ലാ നിയോജക മണ്ഡലങ്ങളും കവര്‍ ചെയ്യുന്ന തരത്തില്‍ ഒരാഴ്ച പ്രവര്‍ത്തിക്കുന്നതായിരിക്കും. സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്‌റ്റോറുകള്‍ വഴി പഴം പച്ചക്കറികളും കര്‍ഷക കൂട്ടായ്മകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഹോര്‍ട്ടികോര്‍പ്പിന്റെ തേന്‍, തേനുല്‍പ്പന്നങ്ങള്‍ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളായ കേരജം വെളിച്ചെണ്ണ, മറയൂര്‍ ശര്‍ക്കര, കേര ഉല്‍പ്പന്നങ്ങള്‍, കുട്ടനാടന്‍ അരി, കൊടുമണ്‍ അരി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതാണ്.
Tuesday, 30th May 2023
Leave a Reply