Saturday, 7th September 2024

കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും വ്യാപകമായി കണ്ടു വരുന്നു. ജില്ലയിലെ 40-80% ചെടികളിലും രോഗം കണ്ടു വരുന്നുണ്ട്.
രോഗലക്ഷണങ്ങള്‍
വേര് വരുന്നതിനു മുന്‍പ് തന്നെ തണ്ട് കട ഭാഗത്തോടെ അഴുകി പോകുന്നു. ഏകദേശം മൂന്ന് മാസം പ്രായമായ ചെടിയുടെ ഇലകള്‍ മഞ്ഞ നിറമായി വാടുന്നതോടൊപ്പം തണ്ടും കിഴങ്ങും അഴുകുകയും കിഴങ്ങിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ആറു മാസം കഴിഞ്ഞ ചെടികളുടെ കട ഭാഗവും മറ്റു ഭാഗങ്ങളും അഴുകി പോകുന്നു. രോഗ കാരണം രണ്ടോ അതിലധികമോ രോഗാണുക്കളും മറ്റു കീടങ്ങളും ‘ഫ്യൂസേറിയം’ എന്ന കുമ്മിള്‍ ആണ് രോഗാണുക്കളില്‍ ഒരെണ്ണം.
താല്‍ക്കാലിക നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
തീവ്ര രോഗബാധയേറ്റ ചെടികളെ പിഴുതിമാറ്റി തീയിടുക. അനുയോജ്യമായ വിളകളുമായി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വിളപരിക്രമണം നടത്തുക. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാര്‍ച്ച ക്രമീകരിക്കുക. രോഗ ബാധയില്ലാത്ത കമ്പ് മാത്രം നടാന്‍ ഉപയോഗിക്കുക. കഴിവതും രോഗമില്ലാത്ത കൃഷിയിടത്തില്‍ നിന്നുള്ളവ എടുക്കുക. ചെടിയൊന്നിന് 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കൊടുക്കുക. ട്രൈക്കോഡെര്‍മ ചേര്‍ത്ത ജൈവവളം ചെടിയൊന്നിന് 1കിലോഗ്രാം അല്ലെങ്കില്‍ 50ഗ്രാം ട്രൈക്കോഡെര്‍മ ജൈവവളമിശ്രിതം (1കിലോഗ്രാം) ട്രൈക്കോഡെര്‍മ 100 കിലോഗ്രാം ചാണകത്തിലോ വെര്‍മികംപോസ്റ്റിലോ ചേര്‍ത്തിളക്കിയത്. നടീല്‍ വസ്തു, കാര്‍ബണ്‍റാസിം (0.1%) അല്ലെങ്കില്‍ കാര്‍ബന്‍ഡാസിം – മാങ്കോാസെബ് മിശ്രിത കുമിള്‍ നാശിനിയില്‍ (0.2%) 10 മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം നടുക. അതോടൊപ്പം ഈ കുമിള്‍നാശിനി, 15 ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *