ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം അന്താരാഷ്ട്ര റബ്ബര്‍ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആന്റ്്് ഡെവലപ്‌മെന്റ്്്്്് ബോര്‍ഡുമായി സഹകരിച്ച് ഇലപ്പൊട്ടുരോഗവുമായി ബന്ധപ്പെട്ട് ‘ന്യൂ കൊളെറ്റോട്രിക്കം സര്‍ക്കുലര്‍ ലീഫ് സ്‌പോട്ട് ഡിസീസ് ഐഡന്റിഫിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ്’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര ശില്‍പശാല സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ വച്ച് നടക്കും. റബ്ബര്‍തോട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍, എസ്റ്റേറ്റ്്് ഉദ്യോഗസ്ഥര്‍, വികസനോദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവരെ ഈ രോഗത്തെ പ്രതിരോധിക്കുന്നതില്‍ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്്. ശ്രീലങ്ക, തായ്ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
Sunday, 3rd December 2023
Leave a Reply