റബ്ബര്‍ബോര്‍ഡും റബ്ബര്‍മേഖലയിലെ പ്രമുഖസംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബര്‍മീറ്റ് ജൂലൈ 22-ന് കൊച്ചിയില്‍ ഹോട്ടല്‍ ലേ മെറിഡിയനില്‍ വെച്ച് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രി അനുപ്രിയ സിങ് പട്ടേല്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സമ്മേളനപരിപാടികള്‍ ജൂലൈ 22, 23 തീയതികളില്‍ നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സതീഷ് ശര്‍മ്മ വിശിഷ്ടാതിഥിയായിരിക്കും. ‘നാച്ചുറല്‍ റബ്ബര്‍ ഫോര്‍ എ സസ്‌റ്റൈനബിള്‍ ഫ്യൂച്ചര്‍’ എന്നതാണ് ഐ.ആര്‍.എം. 2022-ന്റെ വിഷയം. അവന്യൂസ് ഇന്‍ സ്‌പെഷ്യാലിറ്റി ആപ്ലിക്കേഷന്‍സ്, ‘ചലഞ്ചസ് ആന്റ് ഓപ്പര്‍ച്ച്യൂണിറ്റീസ് ഇന്‍ റബ്ബര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്ചറിങ്’, ‘സപ്ലൈ ചെയിന്‍ സ്ട്രാറ്റജീസ്’, ‘സസ്‌റ്റൈനബിള്‍ ഫാമിങ് പ്രാക്ടീസസ്’ എന്നിങ്ങനെ റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച് രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ദ്ധര്‍ സംസാരിക്കും.
Saturday, 10th June 2023
Leave a Reply