Friday, 29th March 2024

നാളികേര വികസന ബോര്‍ഡിന്റെയും, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ സെമിനാറും മേളയും തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍ കേരകര്‍ഷകമേള ഫെബ്രുവരി 17ന് രാവിലെ 11 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ അഞ്ജു കെ.എസ്. ഐഎഎസ്, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍, നാളികേര വികസന ബോര്‍ഡിന്റെ അംഗങ്ങളായ കെ. നാരായണന്‍ മാസ്റ്റര്‍ പി. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ അദ്ധ്യക്ഷത വഹിക്കും. മേളയോടനുബന്ധിച്ച് നാളികേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പ ന്നങ്ങളുടെ 10ല്‍പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിന് ഉണ്ടാകും. ശാസ്ത്രീയ തെങ്ങ് കൃഷി രീതികള്‍, കേരോത്പന്ന സംസ്‌ക്കരണം, മൂല്യവര്‍ദ്ധനവ്, നൂതന സാങ്കേതിക വിദ്യകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *