കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റില്‍ ഈ മാസം 20,21,22 (ജൂലൈ 20,21,22) തീയതികളില്‍ പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്തല്‍ കൂടി സാധിക്കുന്ന അക്വാപോണിക്‌സ് എന്ന കൃഷിരീതിയില്‍ മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നു. വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന ഉപയോഗ പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും നിയന്ത്രണ മാര്‍ഗങ്ങളും, വള പ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളളവര്‍ 0487 2960079, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Sunday, 1st October 2023
Leave a Reply