ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫീസില്‍ വീഡിയോ എഡിറ്റര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്ക് ഈ മാസം 21-ന് (ജൂലൈ 21) വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുള്ള ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള വീഡിയോ എഡിറ്റിംഗ് ഡിപ്ലോമ പാസായ സര്‍ട്ടിഫിക്കറ്റും വീഡിയോ എഡിറ്റിംഗില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ 0471-2318186 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 3rd October 2023
Leave a Reply