നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലങ്ങളില്‍ പൈനാപ്പിളിന് കുമിള്‍ബാധ മൂലം വേരുചീയലും തണ്ടു ചീയലും കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മദ്ധ്യഭാഗത്തുളള ഇലകള്‍ എളുപ്പത്തില്‍ ഊരിപ്പോരുന്നതും അവയുടെ കടഭാഗം അഴുകി ദുര്‍ഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. സ്യൂഡോമോണാസ് എന്ന ബാക്ടീരയപ്പൊടി മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതു വഴി രോഗം വരുന്നത് തടയാം. ഇതോടൊപ്പം വേരില്‍ മീലിമുട്ടകളും കാണുന്നുണ്ട്. വെര്‍ട്ടിസീലിയം എന്ന ജീവാണു 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വേരുഭാഗത്ത് ഒഴിച്ചു കൊടുത്ത് ഇവയെ നിയന്ത്രിക്കാം.
Tuesday, 21st March 2023
Leave a Reply