* നെല്‍പ്പാടങ്ങളില്‍ നെല്‍ച്ചെടിയെ ബാധിക്കുന്ന പോളരോഗം കണ്ടുവരുന്നുണ്ട്. പാടങ്ങളില്‍ നെല്‍ച്ചെടിയുടെ കടഭാഗത്തു നിന്ന് തുടങ്ങുന്ന പൊളളിയ പോലുളള പാടുകളാണ് ഈ രോഗത്തിന്റെ ലക്ഷണം. ഓലയുടെ പോളയുടെ മുകളില്‍ കാണുന്ന ഈ പാടുകള്‍ രോഗം അധികരിക്കുമ്പോള്‍ ഇലകളിലേക്കു വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു. ഈരോഗം ബാധിക്കാതിരിക്കാനുളള മുന്‍കരുതലായി ട്രൈക്കോഡെര്‍മ ഏക്കറിന് ഒരു കിലോ എന്ന കണക്കില്‍ ഞാറു പറിച്ചു നട്ടു ഒരാഴ്ചയ്ക്ക് ശേഷം ജൈവവളവുമായി കലര്‍ത്തി പാടത്തു ഇട്ടുകൊടുക്കും. കൂടാതെ പറിച്ചു നട്ടു ഒരു മാസത്തിനു ശേഷം ഇത് 10 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ തളിച്ച് കൊടുക്കുക. രോഗം അധികരിക്കുന്ന സാഹചര്യത്തില്‍ പ്രൊപികൊണസോള്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്.
* ഞാറു പറിച്ചു നട്ടതിനു ശേഷം നെല്‍പ്പാടങ്ങളില്‍ ബാക്റ്റീരിയല്‍ ഓലകരിച്ചില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഏക്കറിന് 2 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി പാടത്തെ വെളളക്കെട്ടില്‍ ഇട്ടുകൊടുക്കുക. രോഗം അധികരിക്കുകയാണെങ്കില്‍ 2 ഗ്രാം സ്‌ട്രേപ്‌റ്റോസൈക്ലിന്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് കൊടുക്കുക.
Tuesday, 30th May 2023
Leave a Reply