കൽപ്പറ്റ:  വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി . ധർണ്ണ  ചിറ്റൂർ കണ്ണൻകുട്ടി  ഉദ്ഘാടനം ചെയ്തു . പന്നി തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അനധികൃതമായി തടയുന്ന നടപടി അവസാനിപ്പിക്കുക, ജൈവ മാലിന്യ സംസ്കരണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന പന്നികർഷകരെ അംഗീകരിച്ച് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്നും ആവിശ്യപ്പെട്ടാണ് ഇവർ ധർണ്ണ നടത്തിയത്.ജീവിത മാർഗ്ഗമായി പന്നി കൃഷിയെ കാണുന്ന ധാരാളം ചെറുകിട കർഷകരാണ് വയനാട്ടിൽ ഉള്ളത്.ഇവർക്ക് ഭീഷണിയാവുകയാണ് പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പധികൃതരുടെയും, പോലീസുകാരുടെയും നടപടികൾ. ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രതിഷേധമെന്നും യാതൊരു സംഘടന രാഷ്ട്രീയ പാർട്ടികളും കൂടെയില്ലന്നും അദ്ദേഹം കൂട്ടി ചേർത്തു. കാലവർഷക്കെടുതി മൂലം 37 പന്നികൾ നഷ്ടപ്പെട്ട കർഷകന് സഹായമായി ധർണ്ണയിൽ വെച്ച് പന്നി വിതരണം നടത്തിയ  ഇവരുടെ പ്രവർത്തനം മാതൃകയായി. 
  ധർണ്ണയിൽ   കിസാൻ സഭ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്  വി.കെ രാജൻ, ഡയറി ഫാം അസോഡിയേഷൻ ജില്ലാ പ്രസിഡന്റ് ലില്ലി മാത്യു, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ:  ജോഷി സിറിയക് എന്നിവർ സംസാരിച്ചു.
(Visited 15 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *