സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022 – 23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുക. ഇത്തരത്തില്‍ വാഴയ്ക്ക് ഹെക്ടര്‍ ഒന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടര്‍ ഒന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസറുടെ ഫോണ്‍ നമ്പറിനും www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – കേരള ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍- കേരള, യൂണിവേഴ്‌സിറ്റി പി ഒ പാളയം, തിരുവനന്തപുരം ഫോണ്‍ നമ്പര്‍ 0471 – 2330857, 9188954089
Wednesday, 14th May 2025
Leave a Reply