Saturday, 27th July 2024

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഷിക വിളകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവില്‍ 27 കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ജൂലൈ 1 ഇന്‍ഷുറന്‍സ് ദിനാചരണത്തിന്റെയും ജൂലൈ ഒന്നു മുതല്‍ 7 വരെയുള്ള വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷിഭവനില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകനായ ഗോപിനാഥന്‍ നായരുടെ അപേക്ഷ സ്വീകരിച്ച് അദ്ദേഹത്തിന്റെ വാഴ കൃഷി ഇന്‍ഷ്വര്‍ ചെയ്തുകൊണ്ടായിരുന്നു മന്ത്രി ഇന്‍ഷുറന്‍സ് വാരാചരണത്തിന് തുടക്കം കുറിച്ചത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ അഡ്വക്കേറ്റ് പ്രശാന്തിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്കൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ഈ മൂന്ന് പദ്ധതികളിലും മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനും ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുകയായി 30 കോടി രൂപ കഴിഞ്ഞമാസം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *