Saturday, 20th April 2024

കാരാപ്പുഴ മത്സ്യ വിത്ത്  റിയറിംഗ് ഫാം ഫിഷറീസ്, തുറമുഖ എഞ്ചിനീയറിംഗ് & കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി യമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം  ചെയ്തു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ഗ്രാമീണ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്‌മെന്റ് ഫണ്ടില്‍ (ആര്‍. ഐ. ഡി. എഫ് ) നിന്നും 170 കോടി ചെലവിട്ടാണ് പദ്ധതി സജ്ജമാക്കിയത്.   കാരാപ്പുഴയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, അമ്പലവയല്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍,ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എന്‍. പി. കുഞ്ഞുമോള്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. പി. കുര്യാക്കോസ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ജി. പ്രകാശ്, കെ, എസ്.സി.എ.ഡി.സി ചീഫ് എഞ്ചിനീയര്‍ എം.എ. മുഹമ്മദ് അന്‍സാരി, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജിഷ വടക്കും പറമ്പില്‍, കാരാപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *