ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ല കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പരിപാലന നിര്‍ദ്ദേശങ്ങള്‍:
1. മഴ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പച്ചക്കറി പന്തലുകള്‍ ബലപെടുത്തുക, വാഴക്ക് ഊന്നുകാലുകള്‍ നല്‍കുക. വിളവെടുക്കാന്‍ പാകമായ പഴം പച്ചക്കറി വിളകള്‍ എത്രയും പെട്ടെന്ന് തന്നെ വിളവെടുക്കുക, വെള്ളകെട്ട് ഒഴിവാക്കാനായി സമീപപ്രദേശങ്ങളില്‍ വേണ്ടത്ര നീര്‍ച്ചാലുകള്‍ തുറന്ന് മഴവെള്ളം ഒഴുക്കികളയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.
2. വിരിപ്പ് നെല്‍കൃഷിയ്ക്കായി ഞാറ്റടി തയ്യാറാക്കിയിട്ടുള്ള കര്‍ഷകര്‍ ഞാറ്റടി ഇട്ടു മൂന്നാം ആഴ്ചയില്‍ നെല്ലില്‍ അടിയ്ക്കുന്ന കെ എ യൂ സമ്പൂര്‍ണ്ണ മള്‍ട്ടിമിക്‌സ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഞാറ്റടിയില്‍ തളിക്കുക.
3. കുറഞ്ഞത് 60 ദിവസമെങ്കിലും തണലില്‍ സൂക്ഷിച്ച വിത്ത് തേങ്ങകള്‍ കാലവര്‍ഷാരംഭത്തോടെ (മെയ് – ജൂണ്‍) നഴ്‌സറിയില്‍ പാകാവുന്നതാണ്. ആവശ്യത്തിന് തണലും നല്ല നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നഴ്‌സറികള്‍ നിര്‍മ്മിക്കാന്‍ ഉത്തമം. അധികം ദൃഢതയുള്ള മണ്ണാണെങ്കില്‍ 35 മുതല്‍ 45 സെന്റിമീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത ശേഷം മണല്‍ നിറച്ച് അതില്‍ വേണം തേങ്ങ പാകുവാന്‍. ഒന്നര മീറ്റര്‍ വീതിയില്‍ ആവശ്യമുള്ള നീളത്തില്‍ വാരങ്ങള്‍ തയ്യാറാക്കുക. വാരങ്ങള്‍ തമ്മില്‍ 75 സെന്റിമീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഒരു വാരത്തില്‍ നാലോ അഞ്ചോ വരി വിത്ത് തേങ്ങ 30ഃ30 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. വിത്ത് തേങ്ങ 25 മുതല്‍ 30 സെ.മി ആഴമുള്ള ചാലുകളില്‍ നട്ട് തൊണ്ടിന്റെ മുകള്‍ ഭാഗം മാത്രം പുറത്തു കാണുന്ന വിധം മണ്ണിട്ടു മൂടണം. ചിതലിന്റെ ശല്യത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കാര്‍ഷിക കാലാവസ്ഥാനുബന്ധ വിവരങ്ങള്‍ക്ക് 9446093329, 9778764946, 8089392833 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക;
Tuesday, 21st March 2023
Leave a Reply