ക്ഷീര കർഷകർക്ക് നൽകി വരുന്ന നാല് രൂപ ഇൻസന്റീവ് തുക അടുത്ത വർഷം മുതൽ കൂട്ടുമെന്ന് മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി .തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി കൈകോർത്ത് നടപ്പിലാക്കുന്ന പാൽ ഇൻസന്റീവ് പദ്ധതിയ്ക്ക് കർഷകരുടെ പട്ടിക തരാത്ത പഞ്ചായത്തുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിൽ നടപ്പിലാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഡിസംബർ ഒന്നു മുതൽ കൂട്ടിയ പാൽവില കർഷകർക്കാണ് ഗുണകരം. 80 ശതമാനത്തിലേറെ തുകയും കർഷകന് കിട്ടുന്ന തരത്തിൽ വിഭാവനം ചെയ്ത വിലവർധനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tuesday, 3rd October 2023
Leave a Reply