ഐ. എഫ്. എ സ്‌പൈസസ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കമ്പനി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്്. ഇതിന്റെ പേരില്‍ കര്‍ഷകര്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. തെരഞ്ഞെടുത്ത പുതിയ എഫ്. പി. ഒ അപേക്ഷകള്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ച് കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ച്, ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ട് നല്‍കി കമ്പനി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് കര്‍ഷകരെ സഹായിക്കുന്നതിനായി E&Y (ഏണസ്റ്റ് &യങ്) എന്ന കമ്പനിയെ എസ് എഫ് എ സി ചുമതലപ്പെടുത്തിയിട്ടുള്ളതും അവര്‍ കൊടുവള്ളി ബ്‌ളോക്ക് പരിധിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ എസ് ഐ കമലാസനന്‍ എന്നയാള്‍ ഐ. എഫ്. എ സ്‌പൈസസ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന പേരില്‍ ചെയര്‍മാന്‍ എന്ന രീതിയില്‍ പേര് ചേര്‍ത്തുകൊണ്ട്് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായ കോഴിക്കോട് ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ അഗ്രി ബിസിനസ് പ്രമോട്ടിങ് ഏജന്‍സി (എ. ബി. പി. എ ), E&Y, S. F. A. C കേരള എന്നിവയുടെ അനുമതിയോ നിര്‍ദ്ദേശമോ ഇല്ലാതെ പ്രവര്‍ത്തിക്കുകയും S. F. A. C യുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമല്ലാതെ സ്വന്തം നിലയില്‍ ഐ.എഫ്.എ സ്‌പൈസസ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതായും ഇതിലേക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനത്തിന് പത്രപരസ്യം നല്‍കിയതായും അറിയുന്നു. എസ് ഐ കമലാസനന്‍ ധര്‍മ്മ നിലയം കൂടരഞ്ഞി, ജയേഷ് സ്രാമ്പിക്കല്‍ കൂടരഞ്ഞി, പുഷ്പാകരന്‍ കെ പി (മാനേജിങ് ഡയറക്ടര്‍) കുന്നമംഗലം, ഷണ്‍മുഖദാസ് കട്ടിപ്പാറ, ബാബു മാനന്തവാടി എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി രൂപീകരിച്ചിട്ടുള്ള ഐ. എഫ്. എ സ്‌പൈസസ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കമ്പനിയുടെ പ്രവര്‍ത്തനവുമായി കോഴിക്കോട് ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍, E&Y, SFAC കേരള എന്നീ ഓഫീസുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എഫ് പി ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ് എഫ് എ സി കേരളയുടെ നിര്‍ദ്ദേശപ്രകാരം അനുവദിക്കുന്ന ധനസഹായത്തിന് മേല്‍പ്പറഞ്ഞ കമ്പനിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്നും ഈ കമ്പനിയുടെ പേരിലുള്ള ഇടപാടുകളില്‍ കര്‍ഷകര്‍ സൂക്ഷിക്കണമെന്നും കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിക്കുന്നു.
Saturday, 2nd December 2023
Leave a Reply