Friday, 9th June 2023

തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് ഫാം കോമ്പൗണ്ടിനുളളിലെ വിവിധ പ്ലോട്ടുകള്‍, സ്റ്റേറ്റ് ഫോഡര്‍ ഫാം, വലിയതുറ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഹൈബ്രിഡ് തീറ്റപ്പുല്ല് ഫാമിലെത്തിക്കുന്നതിന് 2 ടണ്‍ വരെ ശേഷിയുളള പിക്-അപ്പ് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 24 (ജൂണ്‍ 24) ആണ്. കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രം സൂപ്രണ്ടിന്റെ പേരില്‍ അയയ്ക്കുന്ന ക്വട്ടേഷന്‍ കവറിനു പുറത്ത് തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുളള ക്വട്ടേഷന്‍ 2022-23 എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *