Monday, 28th October 2024

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ  ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗപ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള  പക്ഷികൾ, മുട്ട, ഇറച്ചി, കാഷ്ടം, തീറ്റ എന്നിവ നശിപ്പിക്കുന്നതിന് നടപടി മൃഗസംരക്ഷണ വകുപ്പ് കർശൻ നടപടികൾസ്വീകരിച്ചു. ഉൻമൂലന ( കള്ളിങ്) പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ രോഗപ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവ് വരെയുള്ള പ്രദേശങ്ങളിലെ കോഴിക്കടകളും മുട്ട വിൽപ്പന കേന്ദ്രങ്ങളും പൂർണ്ണമായും അടച്ചിടേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് ഉത്തരവിറക്കി. ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ്, സാനിറ്റേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായാലുടൻ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നിർദ്ദേശാനുസരണം സർവൈലൻസ് സോണിൽ അടച്ചിട്ട കോഴിക്കടകളും മുട്ട വില്പനകേന്ദ്രങ്ങളും താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനം ആരംഭിക്കാവുന്നതാണ്. കള്ളിംഗ് പ്രവർത്തനങ്ങൾക്കുശേഷം സർവൈലൻസ് സോണിൽ ( ഒരു കിലോമീറ്റർ മുതൽ  പതിന‍ഞ്ച് കിലോമീറ്റർ വരെ ചുറ്റളവിൽ) താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.

  1. നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം 90 ദിവസത്തേക്ക് സർവൈലൻസ് സോണിന് (1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിൽ) അകത്തേക്കും പുറത്തേക്കും പക്ഷികൾ, പക്ഷയിറച്ചി ,മുട്ട, കാഷ്ടം എന്നിവയുടെ കടത്ത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ സർവൈലൻസ് സോണിനുള്ളിലുള്ള പക്ഷികൾക്കുള്ള തീറ്റ കൊണ്ടുവരുന്നത് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അണുനശീകരണം ചെയ്തതിനുശേഷം മാത്രം സർവൈലൻസ് സോണിനുള്ളിൽനിന്നും പുറത്തുപോവേണ്ടതാണ്.
  1. സർവൈലൻസ് സോണിനുള്ളിൽ പ്രവർത്തിക്കുന്ന എഗ്ഗർ നഴ്സറികളുടെ കാര്യത്തിൽ, ജീവനുള്ള കോഴികളെ വിൽക്കുന്നത് മൂന്ന് മാസത്തേക്ക് പാടുള്ളതല്ല. മൂന്നുമാസത്തിനു ശേഷം അവയെ സർവൈലൻസ് സോണിനുള്ളിലോ പുറത്തോ വിൽപ്പന നടത്താവുന്നതാണ്.
  2. സർവൈലൻസ് സോണിനുള്ളിലുള്ള ലേയർ ഫാമുകളിൽ നിലവിലുള്ള മുട്ടക്കോഴികളിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മുട്ട സർവൈലൻസ് സോണിനുള്ളിൽ വില്പന നടത്താവുന്നതാണ്. മുട്ട ഉത്പാദനത്തിന് ശേഷം മാംസാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടക്കോഴികൾ (spent chicken) സംസ്കരിച്ച് മാത്രമേ സർവൈലൻസ് സോണിൽ വില്പന നടത്താവൂ.
  3. സർവൈലൻസ് സോണിനുള്ളിലുള്ള ബ്രോയിലർ ഫാമുകളുടെ കാര്യത്തിൽ നിലവിൽ ഇറച്ചിക്കോഴികളുണ്ടെങ്കിൽ അവയെ മാത്രം തുടർന്നു വളർത്താവുന്നതും അവ വിപണന പ്രായമെത്തുമ്പോൾ ഫാമിനുള്ളിൽ തന്നെ ശാസ്ത്രീയമായി സംസ്കരിച്ച് സർവൈലൻസ് സോണിനുള്ളിൽ മാത്രം വിപണനം നടത്തേണ്ടതുമാണ്. സർവൈലൻസ് സോണിനുള്ളിൽ ജീവനുള്ള ഇറച്ചിക്കോഴികളെ (live birds) 3 മാസത്തേയ് വില്ലാൻ പാടുള്ളതല്ല.
  4. സർവൈലൻസ് സോണിനുള്ളിലുള്ള ഫാമുകളിൽനിന്നും സംസ്കരിച്ച കോഴിയിറച്ചി, മുട്ട എന്നിവമാത്രം 90 ദിവസത്തേക്ക് സർവൈലൻസ് സോണിനുള്ളിൽ മാത്രം വിലന നടത്താവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *